Sunday, August 5, 2018


ഓ വി .  വിജയൻ എഴുതിയതും,  

 പി പരമേശ്വരന്‍ വായിച്ചതും

സക്കറിയ പറഞ്ഞതും


വി.കെ. ചെറിയാന്‍
ഡല്‍ഹിയില്‍ഒ.വി. വിജയന്‍ എന്ന ഞങളുടെ  “മാഷുമായും,” സക്കറിയായും അവരുടെ വൈകുന്നേരത്തെകൂട്ടായ്മയുടെ കേന്ദ്രമായ  വി.കെ. മാധവന്‍കുട്ടിയുടെ മാതൃഭൂമി  ഓഫീസിലും, അവരുടെ സാമൂഹിക, ഗാർഹിക ഇടങ്ങളിലെ സംവാദങ്ങളിലൂടെ രണ്ടര പതിറ്റാണ്ടുകളിലൂടെ , തല നരച്ച എന്നെ പോലെ ഒരാളെ  സക്കറിയയുടെ       'മാഷ്'   തന്റെ ജീവിത  അവസാന കാലഘട്ടത്തില്‍ ഒരു മൃദു   ഹിന്ദുവതക്കാരൻ  ആയിരുന്നു എന്ന പ്രസ്താവന വളരെ  ആശങ്കയുണ്ടാക്കുന്നതു ആണ്.  കാരണം സക്കറിയാ   ആ     പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് പോലെ     ജനാധിപത്യത്തിന്റെയും , ചിന്തയുടെയും, മാനുഷികത്തിന്റെയും, തത്വ ചിന്തയുടെയുംരാഷ്‌ടീയത്തിന്റെയും,     പാഠങ്ങൾ ,1980  മുതല്‍  പഠിപ്പിച്ചിച്ചിരുന്ന ഞങളുടെ മാഷ് ഒരു സാധാരണ മികച്ച എഴുത്തുകാരൻ  മാത്രം ആയിരുന്നില്ല,   മറിച്ചു  ഞങളുടെ ഒക്കെ  ചിന്തയുടെയും, എഴുത്തിന്റെയും, ലോക വീക്ഷണത്തിന്റെയും  ചുക്കാൻ പിടിച്ചിരുന്ന ഒരു തത്വചിന്തകൻ തന്നെ ആയിരുന്നു.    
ഒരു രംഗത്ത് ചുവടുറപ്പിക്കുമ്പോൾ , ആ രംഗത്തു പയറ്റി തെളിഞ്ഞവരുടെ, നല്ല പേരുള്ളവരുടെ ലാളന , ശിയ്ഷ്യത്വം  ലഭിക്കുക   എന്നത് ഏതൊരു പ്രൊഫെഷനലിനെയും ഭാഗ്യവാൻ ആക്കുന്നു. മേല്പറഞ്ഞ മൂന്നുപേരുടെയും ലാളനയിൽ, എഴുത്തു, ചിന്ത, കലകൾ, രാഷ്‌ടീയം ലോക വീക്ഷണം എന്നിവയയെ പറ്റിയുള്ള ഒരു നല്ല അവബോധം  എന്റേതായ രീതിയിൽ നിര്മിച്ചെടുക്കുവാൻ കഴിഞ്ഞു എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് കൊണ്ട് തന്നെയാണ് "മാഷിനും, സക്കറിയയുടെയും " ഇടയിൽ  വാസ്തവികതയുടെ ഒരു പാലമിടുവാൻ  ധൈര്യ പ്പെടുന്നതും. 

 പതിനേഴു  ജൂൺ 1996 ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ      പ്രസിദ്ധീകരിച്ച    ഓ വി വിജയൻറെ " ഹിന്ദുവതയും ഡിയലെക്റ്റിക്സ് " എന്ന ലേഖനം , അദ്ദേഹത്തെ അടുത്തറിയാവുന്ന ഞങളെ ആകെമാനം വേദനിപ്പിച്ചു, അത്ഭുതപ്പെടുത്തി. കാരണം, എ കെ ജി , കാർട്ടൂണിസ്റ് ശങ്കർ  എന്നിവരിൽ പരിപോഷിക്കപെട്ട്, വളർന്നു പന്തലിച്ച ഒരു മഹാ മേരുവിന് , പി പരമേശ്വരൻ പ്രതിനിധിക്കരിക്കുന്ന  കൂപ  മഡൂക ഹിന്ദുവതയിൽ എത്തിപെടുവാൻ കഴിയില്ല എന്ന വിശ്വാസം തന്നെ. അത്ഭുതത്തിനു കാരണം നെഹ്‌റു പ്രതിനിധികരിച്ച , എ കെ ജി , കാർട്ടൂണിസ്റ്റ് ശങ്കർ എന്നിവർ വരച്ചു കാട്ടിയ  ഇന്ത്യയുടെ ബൗദ്ധിക സമൂഹത്തിൽ പെട്ട ഒരാൾക്ക് എങ്ങനെ ഹിന്ദുവറ്റയുടെ ഇടുങ്ങിയ  ഇടനാഴികളിൽ  എത്താൻ  കഴിയും   ഏന്നത് തന്നെ. ( എ കെ ജി യുടെ പേര് ഇവിടെ  എടുക്കുന്നത്- "മാഷ്" തന്നെ  തൻ ഡൽഹിയിൽ എത്തിപെടുവാൻ      കാരണക്കാരൻ എ കെ ജി യാണ് എന്ന് ഒരു സ്വകാര്യ സംഭാഷണ വേളയിൽ  പറഞ്ഞിരുന്നു)

എന്തായിരുന്നു ആ  ലേഖനം ?. അതിലെ ചില പ്രസക്ത ഭാഗങ്ങൾ ഇവിടെ തർജമ ചെയ്യുമ്പോൾ , എന്തുകൊണ്ട് ആ  ലേഖനം മറ്റാരേക്കാളും ഇന്നത്തെ പദ്മഭൂഷൺ ശ്രീ പി പരമേശ്വർജിയെ ഒരു ആസ്വാദനം എഴുതുന്നതിലേക്കു നയിച്ച കാരണം മനസ്സിലാക്കാവുന്നത് ആണ്. മാഷിന്റെ ലേഖനത്തേക്കാൾ ഇന്ന് സക്കറിയയുടെ പ്രസംഗത്തിന്റെ  വെളിച്ചത്തിൽ  പരമേശ്വർജിയുടെ മൂന്ന്  ജൂലൈയിൽ എക്സ്പ്രെസ്സിൽ  തന്നെ എഴുതിയ  "ആസ്വാദനം" കൂടുതൽ കാലിക പ്രസക്തി നേടുന്നു.ആ "ആസ്വാദനം" തന്നെ യാണ് സക്കറിയയുടെയും, എഴുത്തുകാരൻ മാധവന്റെയും "മാഷിനെ" കുറിച്ചുള്ള  സന്താപം  ആസ്ഥാനത്തു അല്ല  എന്ന് സാമാന്യ ബുദ്ധി  നഷ്ടപെട്ടില്ലാത്ത ഏവർക്കും മനസിലാക്കാൻ കഴിയുന്നത്.
“ഹിന്ദു  എന്നതും,  ഹിന്ദുവത എന്നതും, സമാധാനത്തിന്റെ പരിസരത്തു നിന്ന് പറിച്ചെടുത്തു ഒരു യുദ്ധ കാഹളമായി മാറ്റിയെടുത്തിരിക്കുന്നു.  ഇവിടെ  ഒരു നല്ല. ഹാസ്യ കഥ  ഉരുത്തിരിയുന്നു  നാം മണ്ഡൽ
കമ്മീഷനിലെ  റിസർവേഷൻ പോലെ  മതം മാറി വരുന്ന മുസ്ലിം സമുദായക്കാർക്കു  ജാതിപരാമായ ചില ആനുകൂല്യങ്ങൾ കൊടുക്കുവാൻ "ഹിന്ദു" രാഷ്‌ടീയക്കാർക്ക് അനുമതി  കൊടുക്കേണ്ട സമയം അമാന്തിച്ചിരിക്കുന്നു. മതം മാറാൻ വരുന്നവനേ  എവിടെ പ്രതിഷ്ഠിക്കും. അവൻ തീർച്ചയായും ഒരു ബ്രാഹ്മണൻ ആകുവാൻ ആഗ്രഹിക്കും. ന്യൂന പക്ഷ ആനുകൂല്യങ്ങൾ മിക്കവയും ഈ മതം മാറ്റത്തിന്റെ അവസാന ഘട്ടം വരെ സൂക്ഷിക്കുവാൻ അവൻ ആഗ്രഹിക്കും. കൂടെ വ്യക്തിനിയമങ്ങളുടെ ചില "വിശേഷപ്പെട്ട"  ഭാഗങ്ങളും, പിന്നീട് ""സതി “ പോലുള്ള ആചാരങ്ങളും. 
ഇത് കൊണ്ടെത്തിക്കുക ഇന്നത്തെ വ്യവസ്ഥാപിത ഹിന്ദു മതത്തെ ,മണ്ഡൽ പോലെ ഒരു  തിരിച്ചു പോക്കിൽ    ആയിരിക്കും കൊണ്ട് എത്തിക്കുക; അതും ഭ്രാന്തമായ ഒരു തല തിരച്ചിലിൽ. മാംസ ഭക്ഷണം എന്ന ചെറിയ പ്രശ്‌നത്തെ    ബലിമൃഗങ്ങളുടെ     
ഉപയോഗമായി കണ്ടു , കറി കളുടെ മണം  പങ്കു വെച്ച് തീർക്കാവുന്ന ആണ്. ഈ നിർദ്ദേശം അതിന്റെ എല്ലാ ഗൗരവത്തോടെയും ആണ് ഞാൻ നടത്തുന്നത്;  എല്ലാ   മത വ്യതിയാനകളുടെ എല്ലാ ഗൗരവമായ   വ്യത്യാസങ്ങൾ   പോലെ തന്നെ. ഹിന്ദുവതയെ ആണയിടുന്ന പാർട്ടി ഇത്തരം ഒരു  മുന്നേതത്തിനു തയ്യാറാകുമെന്ന് തോന്നുന്നില്ല; മാത്രവുമല്ല ഇത്തരം  ഒരു മുന്നേറ്റം ഉണ്ടായാൽ ഇത്തരം ഹിന്ദുവത  സഹിക്കാനാവാതെ ബഹുമാനപെട്ട അഡ്വാനിജി  സിന്ധിലെക്കു (പാകിസ്താൻ ) രക്ഷപെടുവാനും സാധ്യത ഉണ്ട്”. 
തന്റെ ഹിന്ദുവത സങ്കൽപ്പവും , രാഷ്‌ടീയവത്കരിച്ച ഹിന്ദുവതയുമായി "മാഷ് " ഒരു വേലി കെട്ടിവെച്ചിട്ടാണ് പോയിരിക്കുന്നത്. "ഈ എഴുത്തുകാരൻ ഒന്ന് വ്യക്തമാക്കട്ടെ :   കാവി   മുന്നേറ്റമോ, ഹിന്ദു മുദ്രാവാക്യങ്ങളോ , രാജ്യ വിഭജനമായോ,   കുലങൾ  തമ്മിലുള്ള  യുദ്ധ ങ്ങളുമായോ  ഒരു ബന്ധവും ഇല്ല.  എന്നാൽ വിഭജനമോ, അഖണ്ഡ ഭാരത വാദമോ, ഒരു   വൃത്തികെട്ട  രാഷ്‌ടീയ വിഷയവും അല്ല.  ഇവ  അങ്ങനെ തന്നെ ഇരിക്കും. ഒരു മൃദു    കാവി  സംസ്കാരത്തിന്   വേണ്ടിയുള്ള പരിശ്രമങ്ങൾ  രാഷ്‌ടീയ   ഐഡിയോളോജിയുടെ ഭാരമില്ലാതെ  നടക്കേണ്ടതാണ് .

" നാം ഓർക്കേണ്ടതുണ്ടു: നമ്മൾ ഹുന്ദുവതക്ക്  അയിത്തം കല്പിക്കുമ്പോളും,  അതിനെ  അധികാരത്തിലേക്കുള്ള കുറുക്കു വഴി ആക്കുമ്പോളും, ഒരു രാഷ്‌ടീയത്തിന്റെ മഹത്തരമായ സാധ്യതയെ ആണ് തള്ളിക്കളയുന്നത്.നമ്മൾ മതേതര രാഷ്‌ടീയം തുടരണം ;മതപരമായ കടുംപിടുത്തതിന്റെ വൃത്തികെട്ട രാഷ്‌ടീയം ഒരിക്കലും അനുവദിച്ചു കൂടാ.പക്ഷെ ഭാരതത്തിന്റെ  വലിയ സമ്പത്തായ "പ്രണവ"യും, (സൈക്കിൾ ഓഫ് ലൈഫ്), ബ്രഹ്മിണിക്കൽ ധ്യാനവും  നമുക്ക് വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു ..ഹുന്ദുവത? ശരിയാണ് അത്  തത്വ ചിന്തയിൽ കടുംപിടിത്തം ഇല്ലാത്ത മാർക്സിസം  പോലെ , അന്തമില്ലാത്ത ചോദ്യം ചെയ്യലിന്റെ ഒരു തത്വശാത്രമായി ഹിന്ദുവത ? അഗീകരിക്കാം (എസ്)...തന്റെ സ്വതസിദ്ധമായ കറുത്ത ഹാസ്യത്തിലൂടെ മാഷ് തന്റെ ഹിന്ദുദര്ശന ലേഖനം ഇങ്ങനെ അവസാനിപ്പിച്ചു . 

തന്റെ മനസ്സിൽ അടിത്തറയായ  മാർക്സിസത്തിനെയും, ഹിന്ദുവതയെയും, "മാഷ്" "ചോദ്യം ചെയ്യലിന്റെ  ഡയാലിറ്റിക്സിൽ കൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നു. 
ഹിന്ദുവതയിൽ  ആ  ചോദ്യം   ചെയ്യൽ ഇല്ല എന്ന് ഈ ലേഖനത്തിന്റെ ആസ്വാദനത്തിൽ  പി  പരമേശ്വരൻ എന്ന "പരമേശ്വർജി",  തന്റെ ജൂലൈ മൂന്ന്, 1996 ഇന്ത്യൻ എക്സ്പ്രസിൽ തന്നെ പ്രസിദ്ധി കരിച്ച " ഓ വി  വിജയന് ഒരു മറുപടി എന്ന ലേഘനത്തിൽ വ്യക്തമാക്കുന്നു. "ഹിന്ദുവതയുടെ ഡയാലിസ്റിക്സ് " എന്നത് വളരെ ഭാവപരമാണ്, പക്ഷെ പ്രസക്തവും. ഡയാലിസ്റിക്സ് എന്ന് പറയുന്നത് തന്നെ  ഹിന്ദുവതയുടെ കാര്യത്തിൽ ഒരിക്കലും ചേരുന്നത് അല്ല. ഡയാലിസ്റിക്സ് എന്ന് പറയുന്നത് തന്നെ ( ചോദ്യങ്ങളിലൂടെ സത്യത്തിൽ എത്തുന്ന പ്രക്രിയ) ഒരു ഹെഗലിയൻ തത്വം ആണ്; മാർക്സ്  അതിനെ തലതിരിച്ചു നിറുത്തി".
പക്ഷെ ഈ അടിസ്ഥാന വിജോയിപ്പുകൾ ഉണ്ടെകിലും , പരമേശ്വർജി വിജയൻറെ ഈ ലേഖത്തിൽ  അത്യന്തം പുളകിതനായി എന്ന് കാണാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ    നിന്ന് തന്നെ ആകട്ടെ. "മാർക്സിയൻ ഡയാലെലെക്ടസിൽ  നിന്നും ഹിന്ദുവതയുടെ  "ഡയാലിസ്റിസിലേക്കു "ഒരു പതിറ്റാ ണ്ടായി അദ്ദേഹം സഞ്ചരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ  രചനകൾ പിന്തുടരുന്നവർക്കു അറിയാം ഈ സഞ്ചാരം എത്ര ദുഷ്കരവും  വേദനാജനകളും ആണെന്ന്. പക്ഷെ  ഈ സഞ്ചാരത്തിന്റെ  നല്ല സൃഷ്ടി അതിനെ ഒക്കെ(വേദനകളെ) ഒക്കെ  മഹത്വവത്കരിക്കുന്നു."

ഇത് "മാഷിനെ" പോലെ ഉള്ള ഒരാൾക്ക് ആർ  എസ് എസ് ആചാര്യനിൽ നിന്ന് ല്കഭിക്കുക എന്നത് തന്നെ  അദ്ദേഹത്തെ അടുത്ത് അറിയുന്നവർക്ക്  വേദനാജനകമാണ്. കാരണം "മാഷ് "മഹത്വവത്കരിച്ച സത്യത്തിനു വേണ്ടിയുള്ള ചോദ്യം ചെയ്യലിനെ , തുറന്ന മനസിന്റെ തത്വ ശാസ്ത്രത്തെ  ഇടുങ്ങിയ മനസുള്ള ഹിന്ദുവത  ആചാര്യൻ കണ്ടത്  അവരുടെ രീതിയിൽ തന്നെ ആണ്. "മാഷിനെ" പോലെ ഒരാൾ  തങ്ങളെ ഗൗരവമായി എടുത്തു ഒരു ലേഖനം തന്നെ എഴുതുക എന്നത്  അവർക്കു ആ  കാലഘട്ടത്തിൽ ചിന്തിക്കുവാൻ പോലും കഴിയാത്തതു ആയിരുന്നു. കാരണം സാധാരണ ബൗദ്ധിക മേഖലക്ക്  വെളിയിൽ  ആയിരുന്നു അവരുടെ സ്ഥാനം , അന്നും ഇന്നും. പരമേശ്വർജിയുടെ ഈ ആസ്വാദനമാണ് സക്കറിയയെ പോലുള്ളവരും ,   കഥാകൃത്   മാധവനെ പോലുള്ള അദ്ദേഹത്തെ അടുത്തറിയാവുന്ന പലരെയും  വ്യാകുലപ്പെടുത്തുന്നത്.  "മാഷിന്റെ" തന്നെ  പല നോവലുകളുടെയും കൈയെഴുത്തു പ്രതികൾ വായിച്ചു അഭിപ്രായം പറഞ്ഞിരുന്ന സിങ്കപ്പൂർ ഗോപനും ഈ വ്യാകുല  പെടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്.  "ഗുരുസാഗരം " കൈയെഴുത്തു പ്രതി വായിച്ചു  ഈ ഗോപൻ  പരമേശ്വർജി പറഞ്ഞ മാറ്റത്തിന്റെ കാര്യം സൂചിപ്പിച്ചത്രെ . "ഖസാഖ് " ആദ്യമായി വായിച്ചു അത് ഒരു ലോകോത്തര നോവൽ  എന്ന് ആദ്യം വിശേഷിപ്പിച്ച  ഗോപൻ "മാഷിന്റെ " മറുപടി സതോഷജനകമായി തോന്നിയിരുന്നില്ല.  തിരുവന്തപുരത്തു തന്റെ  എഴുപതുകൾ ജീവിച്ചു തീർക്കുന്ന ഗോപൻ   അതോട്ടു പൊതു സമൂഹത്തിന്റെ മുൻപിൽ വെയ്ക്കാനും തയാറല്ല. സക്കറിയായേക്കാളും ഏറെ സിഗ്നപൂരിൽ നിന്ന് ഇടക്കിടെ ഡൽഹിയിൽ വരുണ്ടായിരുന്ന ഗോപൻ  "മാഷിന്റെ" മനസാക്ഷി സൂക്ഷിപ്പുകാരിൽ പ്രമുഖൻ ആയിരുന്നു താനും. മാഷിന്റെ ചുറ്റുമുള്ള എല്ലാവര്ക്കും പരമേശ്വർജി പറഞ്ഞ ഈ "യാത്ര" പിടികിട്ടിയിരുന്നു  എന്ന് ചുരുക്കം. പക്ഷെ തൊണ്ണൂറുകളിൽ പാര്ക്കിന്സണ് എന്ന മഹാ രോഗത്തിന് അടിമയായ അദ്ദേഹത്തെ ഒരിക്കലും വേദനിപ്പിക്കാൻ ആരും തയ്യാറായില്ല എന്നതും മറ്റൊരു വസ്തുത. അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരുടെ ഒരു "രഹസ്യം" ആയിരുന്നു ഈ "യാത്ര"യുടെ  വർത്തമാനം.
ഈ വേദന ജനകമായ സത്യമാണ് സക്കറിയയുടെ വാക്കുകളിൽ പ്രതിഫലിച്ചു കണ്ടത്.  വളരെ വികലമാണെങ്കിലും  മാഷ്  ഹിന്ദുവതയിലും, മാർക്സിസത്തിന്റെ  "ഡയലെക്റ്റിക്സ് " കണ്ടു തുടങ്ങിയിരുന്നു . പരമേശ്വർജി അതിന്റെ കളിയാക്കുന്നു വെങ്കിലും അദ്ദേഹം സന്തോഷത്തെ കൊണ്ട് "ഇരിക്കാൻ വയ്യേ " എന്ന മട്ടിലാണ് തന്റെ ആസ്വാദനം എഴുതിയത്. "ഹിന്ദുവതയുടെ എതിരാളികളും, വിജയനും തമ്മിൽ ഒരു    സാമ്യവും  ഇല്ല. കാരണം അദ്ദേഹം യഥാർത്ഥ ഹിന്ദുവതയെയും ,കാവിഎതിർപ്പിനെയും, രാഷ്‌ടീയ അധികാര വടം  വലിയെയും വേർതിരിച്ചു കണ്ടിരുന്നു. ........
ഒരു ധൈര്യശാലിയായ എഴുത്തു കാരനെ , ഈ കാലഘട്ടത്തിൽ, "ബ്രഹ്മണിസം "ഇന്ത്യ-ഗംഗ അൽമീയതയുടെ  ഒരു മഹത്തായ മുന്നേറ്റമെന്നു പറയുവാൻ കഴിയൂ. ......
വിജയൻ പടിഞ്ഞാറൻ സംസ്കാരത്തിൽ നിന്ന് ഇറക്കുമതി ചെയ്ത  വഴുവഴുത്ത " മതേതരത്വം " മുഴുവനായും തിരസ്കരിക്കുന്നു.............
 ഹിന്ദു മുന്നേതത്തെ തടയുവാനോ, എതിർക്കാനോ കഴിയാത്ത  മതേതര ബുദ്ധിജീവികൾ ആണ് ഹിന്ദുവതക്ക് രണ്ടു മുഖങ്ങൾ ഉണ്ടെന്നും - ഒന്ന് പിന്തിരിപ്പനും,യാഥാസ്ഥികതയുടെയും, മറ്റൊന്ന്, പുരോഗമനപരമായ ലോക വീക്ഷണത്തിന്റേതും അന്ന് പറയുന്നത്. വിജയൻ അവരുടെ കെണിയിൽ (രണ്ടാമത്തെ) അകപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു..””””...പരമേശ്വർ ജി അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഉപസംഹാരമായി തന്റെ അവസാന വിധി "മാഷിനെ" പറ്റി എഴുതി.
അതായതു അദ്ദേഹം മാർക്സിയൻ  ക്യാമ്പ് വിട്ടു എന്നാൽ ഹിന്ദുവതയുടെ മുഴുവനായും  എത്തിയില്ല എന്നും;  അത് തന്നെ അല്ലെ മൃദു ഹിന്ദുത്വം എന്ന് സക്കറിയയും മറ്റുള്ളവരും പറയുന്നത്. 
ഈ രണ്ടു ലേഖനങ്ങളും വായിച്ചു നെറ്റി ചുളിച്ച    ഞങ്ങൾക്ക് ആർക്കും സക്കറിയയുടെ പ്രസംഗം ഒരിക്കലും ആസ്ഥാനത്തു ആണെന്ന് തോന്നിയില്ല. ശരിയാണ്.ഈ  ലേഖനങ്ങൾ വായിക്കാത്തവർക്കു അതൊരു അത്ഭുതം ആണ് താനും.
ഇംഗ്ലീഷ് വായന ഉള്ള മലയാളികൾക്കായി ഈ രണ്ടു ലേഖനങ്ങളും. ഹിന്ദു വിവേക കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ ഉള്ളതിന്റെ ലിങ്ക് കൊടുക്കട്ടെ.ഇവിടെ കൊടുക്കട്ടെ.

http://www.hvk.org/1996/0796/0019.ht http://malayalanatu.com/archives/6192

  


  Wednesday, June 20, 2018

 മലയാള നവ സിനിമയുടെ കുതിപ്പും കിതപ്പും   . വി കെ ചെറിയാൻ(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ ലേഖനം )

ഈ. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട്  ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം - ചോദ്യം ആവർത്തിക്കാൻ പറഞ്ഞു.  വീണ്ടും അതെ ചോദ്യം ആവർത്തിച്ചു.അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. ഇത്, ലിജോ ജോസിന്‍റെ മാത്രമല്ല, നല്ല സിനിമ എന്ന പേരിൽ ഇറങ്ങുന്ന മിക്ക ആധുനിക മലയാള സിനിമകളുടേയും സംവിധായകരുടെ പ്രശ്‌നമാണ്- ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ലോകം ശ്രദ്ധിക്കുന്ന, നല്ല മലയാള സിനിമയുടെ തന്നെ പ്രശ്നമാണ്.
ഇതേ ചോദ്യം, " ആറടി " എന്ന സിനിമയുടെ സംവിധായകനോടും ചോദിക്കുകയുണ്ടായി.  ദളിത് ശവമടക്കിന്റെ പ്രശ്ങ്ങളിൽ   എന്ത് കൊണ്ട് ഇടതു പക്ഷ പാർട്ടികളെ  കാണിച്ചില്ല എന്ന്. അദ്ദേഹവും പറഞ്ഞത്  ഇടതു പക്ഷ പാർട്ടികളുടെ  ഇടപെടലുകളും, കോൺഗ്രസ്സും, ബി ജെ പിയിൽ നിന്ന് വെത്യസ്ഥമല്ലായിരിക്കും എന്നാണ്.  അത് പോലെ തന്നെ  "സ്  ദുർഗ്ഗയു "ടെ സംവിധായകനും , എന്ത് കൊണ്ട്  സെക്സി  ദുര്ഗ ആയിരുന്നു   എന്ന ചോദ്യത്തിൽ നിന്ന് തടി തപ്പുന്നതും കാണേണ്ടി വന്നു. ക്യാ ബോഡിസ്‌കേപ്പ് ആകട്ടെ, ഒരു പ്രവാസി മലയാളയിടെ സംഘപരിവാറിന്റെ എതിരെ ഉള്ള ആക്രോശത്തിൽ, കോടതിയുടെ  സഹായത്തോടെ മാത്രം കാണിക്കേണ്ട അവസ്ഥയിലേക്ക് പോകേണ്ടി വന്നു.സിനിമയിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ‘പച്ചജീവിതാ’ഖ്യാനത്തിനപ്പുറം അവർക്കു ചലച്ചിത്രപരമായി, കലാപരമായി, സാമൂഹ്യമായി,എന്തെങ്കിലും പറയുവാനുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമുക്ക് കിട്ടാതെ പോകുന്നത് ഈ ഉത്തരം തന്നെ ആണ്, ഒരുസിനിമയിലെ നല്ലതോ, ചീത്തയോ ആക്കുന്നത്. മാത്രവുമല്ല ഈ സിനിമ പറച്ചിലിന്  ഒരു ടെലിവിഷൻ ഡോക്യൂമെന്ററിയിൽ നിന്ന് എന്തെങ്കിലും  വ്യതിരിക്തമായി സംവദിക്കാൻ ഉണ്ടോ എന്നും  നോക്കേണ്ടി വരും. അവിടെയാണ്  മിക്ക സിനിമകളിലും, ടെലിവിഷനും, സിനിമയും തമ്മിലുള്ള  അകലം കുറയുന്നത്. അവിടെ തന്നെ ആണ് അത്, വെറും കാലിക പ്രസക്തിയിൽ നിന്ന് മാത്രം സംസാരിക്കുന്ന ഒരു മാധ്യമ സംഭവം ആകുന്നതും
സിനിമ, ഒരു സാംസ്‌കാരിക ഉല്പന്നമാണെന്ന ഉത്തമ ബോദ്ധ്യത്തിൽ ആണ് ഈ എഴുത്ത്.. അത് കൊണ്ട് തന്നെ ഇതിന് സാധാരണ സിനിമ , അതായത് ഇവിടെ, ബോക്സ് ഓഫീസിനെ ലക്ഷ്യമാക്കി, അവാര്ഡുകളെ മാത്രം  ലക്ഷ്യമാക്കി പടച്ചു വിടുന്ന സിനിമയുടെ അളവുകോൽ അല്ല ഉപയോഗിക്കുന്നത്. നല്ല സിനിമ ഒരു നല്ല ചെറുകഥ പോലെ, നോവൽ പോലെ, കവിത പോലെ, ശിൽപം പോലെ, നമ്മെ, സഹൃദയരെ, മാനുഷിക-സൗന്ദര്യ- സാമൂഹ്യ-ജീവിത ബോധത്തിന്‍റെ ഉയർന്ന നിലയിലേക്ക് കൊണ്ടു പോകുന്ന ഒരു കലാകൃതി എന്ന വിശ്വാസത്തിലാണ് ഈ എഴുത്തു. . അവിടെയാണ് മലയാള സിനിമയിലെ പുതിയ കൃതികളെ പറ്റി  ചർച്ച ചെയ്യുമ്പോൾ  ഇങ്ങനെ  ചില അസുഖ കരങ്ങളായ ചോദ്യങ്ങൾ ഉയരുന്നത്. കൂടെ, ഇത്തരം സിനിമകളെ   വലിയ നിലയിൽ ആഘോഷിക്കുന്ന മലയാളിയുടെ ‘നല്ല സിനിമ’ ആസ്വാദനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും. അതിനു കാരണം മലയാളി ആഘോഷിക്കുന്ന പല സിനിമകളും  ദേശീയമായോ, അന്തർ ദേശീയമായോ അപൂർവമായേ  ആഘോഷിക്ക പെടുന്നുള്ളൂ  എന്നതും ഈ ചോദ്യത്തിന്റെ  പ്രസക്തി കൂടുന്നു.


, ഇ മ  യോ, ആറടി, സ് ദുര്ഗ , ആളൊരുക്ക0, മാൻഹോൾ , അതിശയങ്ങളുടെ വേനൽ , തൊണ്ടി  മുതലും ദൃക്‌സാക്ഷികളും , ഭയാനകം, കാ  ബോഡിസ്‌കേപ്പ്  എന്നെ സിനിമകളുടെ കാഴച അനുഭവത്തിലൂടെ ആണ് ഈ കുറിപ്പ്. ഈ സിനിമകളിലൂടെ  മലയാള നല്ല സിനിമളുടെ, ആര്ട്ട് ഹൗസ്  സിനിമകളുടെ പോക്ക് എങ്ങോട്ടു എന്ന് നോക്കികാണുവാനും. ഈ സിനിമകൾ എല്ലാം തന്നെ കേരളത്തിൽ നല്ല സിനിമയായി ആഘോഷിക്ക പെടുന്നത് കൊണ്ട് തന്നെ, ചിലപ്പോൾ  ദേശീയവും, സംസ്ഥാന പരവും, അന്തർ ദേശീയമായും ശ്രദ്ധിക്ക പെടുന്നത് കൊണ്ട്  ആണ്   ഈ കുറിപ്പ്. കൂടെ  അടൂരും, അരവിന്ദനും, ജോണ് അബ്രഹാമും തുടക്കം കുറിച്ച പുതിയ സിനിമ അവബോധത്തിന്റെ  തുടർച്ച  ഈ സിനിമകളിൽ ഉണ്ടോ എന്നും കാണുവാൻ ശ്രമിക്കുന്നു.

ആളൊരുക്ക൦  , ഇന്ന്  ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന  ട്രാൻസ്‍ജൻഡർ  പ്രശ്ങ്ങളുടെ കൈകാര്യമാനു  അതിനെ വേർതിരിക്കുന്നത്.  പക്ഷെ ഒരുതരം  സിനിമയില്ലായ്മ, ടെലിവിഷൻ കണ്ടു സിനിമയും, ടെലിവിഷൻ കൂടി കലർന്ന ഒരു തരം  പുതിയ ജീവിയെ ആണ് നാം അതിൽ കാണുന്നത്. മാത്രവുമല്ല , ട്രാൻസ്‍ജിൻഡർ മകൻ ആയിപോയതിൽ  ഉള്ള   ഒരു അച്ഛന്റെ  വേദനയുമായി കൂട്ടി കുഴച്ചു  സിനിമയുടെ യഥാർത്ഥ  വിഷയത്തെ മറച്ചു പിടിച്ചിരിരിക്കുന്നു.

മാൻഹോളിന്റെ അവസ്ഥയും , ഏകദേശം ഇതേ പോലെ ഒരു ടെലിവിഷൻ ഫീച്ചറിന്റെ തലത്തിലേക്ക് പോകുന്നു എന്ന് പറയാം. വളരെ തീക്ഷണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ, ഉണ്ടാകേണ്ട ഒരു സൂക്ഷ്മത ആ സിനിമയിൽ ഉണ്ട്, പക്ഷെ അതിലെ മനുഷ്യത്തമില്ലായ്മയെ , ഒരു സാധാ പ്രതിഷേധത്തിന്റെ അവസ്ഥയിലേക്ക് അവസാനിപ്പിക്കൂമ്പോൾ, സംവിധായകനിൽ ടെലിവിഷൻകാരി യുടെ രൂപമാണ് കണ്ടേണ്ടി വരുന്നത്.

"തൊണ്ടി മുതലും, ദൃക്‌സാക്ഷിയും , നല്ല സിനിമയെന്ന് എല്ലാവരും  പറയുന്നതു, ശരി ആണ്  അതിൽ സിനിമയുണ്ട്, സിനിമകയു മാത്രം കാണിക്കാവുന്ന  ചില നിമിഷങ്ങൾ ഉണ്ട്..പക്ഷെ അത് ടെലിവിഷൻ സീരിയലിലും കാണിക്കാവുന്നതു അല്ലെ എന്നും  നമുക്ക് തോന്നാം. നല്ല ഡോക്യൂമെന്റഷന്. ഇ മ യെക്കാൾ നല്ലതു.  സിങ്ക് സൗണ്ട് എന്ന നീരാളി കയറി പിടിച്ചിരിക്കുന്ന മലയാള നല്ല സിനിമയിൽ , ആ നീരാളി പോലും  സഹിക്കാവുന്ന പരിധിയിൽ ആണ്  ഈ സിനിമയിൽ .  നല്ല കാഴ്ച) അനുഭവം.  ഈ സിനിമയും, "മഹേഷിന്റെ പ്രതികാരം " പോലെ, എന്താണ് സംവിധായകൻ പറയുവാൻ ഉദ്ദേശിക്കുന്നത് എന്ന്  പിടികിട്ടുവാൻ കുറെ പരിശ്രമിക്കേണ്ടിവരും.
എന്നാൽ "സ് ദുര്ഗ"യിൽ അങ്ങനെ ഒരു പ്രശനം ഉദിക്കുന്നില്ല.  ഒരു ഡൽഹി  പ്രേക്ഷകന് ചൂണ്ടി കാണിച്ചതു പോലെ, സംവിധായകൻ, ഗ്രാമീണ ട്രൈബലിസം ( ഗരുഢൻ തൂക്കു, തീയാട്ടം ) എന്നിവയിലൂടെ, നഗര ട്രൈബലിസം ( ഗുണ്ടായിസം, സ്ത്രീകളോടുള്ള വികലമായ പെരുമാറ്റം , സദാചാര  പോലീസ് കളി ) എന്നിവയിലൂടെ ഒരു നല്ല സിനിമ അനുഭവം തരുന്നു.  ഇവിടെ  സനൽ, തന്റെ സിനിമയിലൂടെ മറ്റു സിനിമകളേക്കാൾ വ്യത്യമായ് ഒരു  സ്റ്റെമെന്റ്റ് നടത്തുന്നുണ്ട്. അത്  ആ  സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം ഒഴിവാക്കിയിരുന്നെകിൽ. ത്രീർച്ചയായും  കൂടുതൽ ശ്രദ്ധിക്കപ്പെട്ടേനെ . സിങ്ക് സൗണ്ട് നീരാളിയുടെ പിടിത്തം ഈ സിനിമയെയെയും ബാധിച്ചിരിക്കുന്നു. കഷ്ടം.

കാ  ബോഡിസ്ക്കപ്പിലും  ഇതേ പ്രശനം ആണെന്ന് പറയാം.  ജയൻ എന്ന സംവിധായകൻ സിനിമയുടെ ക്രാഫ്റ്റ് ആരെക്കാളും വഴങ്ങുന്ന ആളാണ്‌. പക്ഷെ കേരളത്തിന്റെ  ഇന്നത്തെ വികൃത മുഖങ്ങളെ കടിച്ചു കീറുവാൻ ഒരുങ്ങുപ്പോൾ വേണ്ട  ഒരു സംയമനം അദ്ദേഹം കാണിച്ചോ എന്ന് തോന്നുന്നില്ല.  കേരളത്തിൽ  60 -70 കളി ൽ ജനിച്ചു വളർന്ന ഏതൊരു പ്രവാസിക്കും തോന്നുന്ന  ഒരു അത്ഭുതം കലർന്ന പൊട്ടിത്തെറി ജയന്റെ സിനിമയിൽ ഉണ്ട്. പക്ഷെ അത് മലയാളി സമൂഹത്തിട്നെ അര്ബുദമായി വളർന്നെന്നും, അതിനു ഒരു ദേശീയ മുഖമുണ്ടെന്നും ജയൻ മറന്നു പോയിരിക്കുന്നു. ആ ദേശീയ മുഖമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അവർ സ്റ്റേറ്റ് ശക്തി ഉപയോഗിച്ച്  തങ്ങളുടെ അജണ്ടകെതിരായ എന്തിനെയും എതിർക്കുമെന്നും ജയൻ കരുത്തേണ്ടിയിരുന്നു,തന്റെ  ആക്രോശത്തിനുള്ളിൽ .പക്ഷെ  ഏതു പുത്തൻ സിനിമയെക്കാളും ഈ ആക്രോശത്തിനിന്നു ഇടയിലും   സിനിമയുടെ ഭാഷയെവ്യാകരണത്തെ, സാങ്കേതിതത്തെ  വളരെ ഭദ്രമായി  സൂക്ഷിച്ചിരിക്കുന്നു  എന്നും പറയാം. അതും സിങ്കു  സൗണ്ടിന്റെ നീരാളി പിടിത്തവുമില്ലാതെ.!!!

ഭയാനകം , ഇതിൽ നിന്ന് ഒക്കെ മാറി നിൽക്കുന്ന സിനിമയാണ്. കാരണം ജയരാജ് തന്റെ സിനിമ വഴികൾ ഉറപ്പായും കണ്ട ഒരു സംവിധായകൻ ആണ്.  തകഴിയുടെ ഒന്നാം-രണ്ടാം ലോക മഹായുദ്ധകാലത്തെ കുട്ടനാടിന്റെ ജീവിത അവസ്ഥയെക്കുറിച്ചുള്ള  ആഖ്യാനം ഒരു മഹാനായ എഴുത്തുകാരനെ നടത്താൻ ആകൂ. അത് പോലെ തന്നെ അതിനെ ഉൾക്കൊണ്ട് സിനിമയുടെ ഭാഷ യിൽ പുനർജനിപ്പിക്കാൻ ഒരു ഇരുത്തം വന്ന സംവിധായകനെ കഴിയൂ.  അത് ജയരാജന് എല്ലാ അർത്ഥത്തിലും കഴിഞ്ഞു. പക്ഷെ  മറ്റു പല സംവിധായകരെപോലെ തകഴിയുടെ  കഥയ്ക്ക് അപ്പുറം മറ്റൊരു ഭാഷ്യം , സിനിമയുടേതായ ഭാഷ്യം കൊടുക്കുവാൻ കഴിഞ്ഞോ എന്ന് പരിശോധിക്കേണ്ടത് തന്നെ ആണ്.  പക്ഷെ  അവലംബ കൃതികളിൽ കാണുന്ന ഒരു സത്യസന്ധത , എഴുത്തുകാരനോട് നീതി പുലർത്താനുള്ള വ്യഗ്രത ജയരാജ് കാണിക്കുന്നുണ്ട്. അത് തന്നെ ആണ് അദ്ദേഹത്തിനെ ദേശീയ സംവിധായകനുള്ള ബഹുമതി ലഭിക്കുവാനുള്ള കാരണവും. സിങ്ക് സൗണ്ട് നീരാളി ഈ സിനിമയിൽ ഇല്ല എന്ന് പറയേണ്ടിവരും,  വെള്ളക്കെട്ടുകൾ ഒട്ടേറെ ഉണ്ടായിട്ടും.


"അതിശയങ്ങളുടെ വേനൽ"   എന്ന സിനിമയും ഒരു നല്ല സിനിമക്കു  വേണ്ട എല്ലാ പരിവേഷവും തന്നിട്ട് എങ്ങു മെത്താതെ നിൽക്കുന്നു.  ടീനേജിലേക്കു പ്രവേശിക്കുന്ന ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ, തന്റെ വീട്ടിലെ മുതിർന്ന പെൺകുട്ടിയുടെ സോഷ്യൽ മീഡിയ  പരിപാടികളുമായി കൂട്ടിക്കെട്ടി ഒരു മാനസിക പ്രശനത്തിലേക്കു കുട്ടിയെ കൊണ്ട് പോകുന്നു. അവിടെയും സംവിധായകൻ നമ്മളെ എവിടേക്കു കൊണ്ടുപോകുന്നു എന്ന സംശയം പലയിടത്തും നൽകുന്നു. ഒരു നല്ല സിനിമയ്ക്കു വേണ്ട കഥയുടെ, ആഖ്യാനത്തിന്റെ  നേർ രേഖ എവിടെയോ വഴി തെറ്റി പോയിരിക്കുന്നു എന്ന് തോന്നുന്നു.  ഭാഗ്യം സിങ്ക് സൗണ്ട് ഈ സിനിമയിൽ ഒരു പ്രശ്‌നമേ അല്ല.
മിക്ക സിനിമകളിലും  ജീവിതത്തെ  പച്ചയായി, ‘ജനകീയമായി’ കാണിച്ചിരിക്കുന്നു, എന്ന് കേൾക്കുന്നു .അവിടെയാണ്, നല്ല സിനിമ എന്ന് കേട്ട്, കാണുവാൻ പോയവർക്ക്‌  ‘സിനിമ’ –സംവിധായകന്‍റെ സിനിമ -പച്ച ജീവിതത്തിനപ്പുറം എവിടെ എന്ന ചോദ്യം ചോദിക്കേണ്ടിവരുന്നത്. പച്ചജീവിതം കാണിച്ച് എന്താണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്?. അതിന്‍റെ ഉത്തരം നാം തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, മേല്പറഞ്ഞ മിക്ക സിനിമകളിലും. ഇത് ഒട്ടേറെ ഘോഷിക്ക പെട്ട  "കമ്മട്ടിപ്പാടം " എന്ന സിനിമയിലും നാം കണ്ടതാണ് .  കുറെ പച്ച ജീവിതങ്ങൾനോ, വയലൻസ് ആണോ ആ സിനിമ ആഘോഷിക്കുന്നത്  ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

ലത്തീൻ കത്തോലിക്കരുടെ കഥ പറയുന്ന, ആദ്യ കലാസൃഷ്ടിയല്ല അല്ല ഈ.മ.യൗ. അവരുടെ ജീവിതത്തെ ‘പച്ചയായി’ കാണിക്കുന്നു എന്നാണ് ഒരു അവകാശവാദം. ഒരു ആകസ്മിക മരണത്തിലെ ദുരൂഹതകളിലൂടെ, നേർത്ത കഥാതന്തുവിനെ വികസിപ്പിച്ച്, എവിടെ, എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിയാതെ, ഒരു അടികലശലിലും, അതുണ്ടാക്കുന്ന നാടകീയതയിലും എത്തിക്കുന്ന സിനിമ. ഈ നാടകീയ രംഗങ്ങൾ എല്ലാം കണ്ടു കഴിഞ്ഞ്, സ്വീഡിഷ് ചലച്ചിത്രകാരൻ ബെർഗ്മാന്‍റെ സിനിമകളിൽ നാം കണ്ടത് പോലെ ( അത് തന്നെ എന്ന് സംവിധായകനും പറയുന്നു)  . അതിനെ ചില " നസ്രാണിയുടെ, മരണാന്തരം ഉള്ള, അക്കരെയെ പറ്റിയുള്ള സങ്കല്പങ്ങൾ" സിനിമയുടെ കഥ കഴിഞ്ഞിട്ടും ഏച്ചു കെട്ടി വെച്ചിരിക്കുന്നു. അതും വളരെ കൃത്രിമമായി, ഞാൻ ബെർഗ്മാന്റെ  സിനിമ കണ്ടിട്ടുണ്ട് എന്ന മട്ടിൽ.
ഇതാണ് ലോക സിനിമ സി ഡി വീട്ടിലിരുന്നു കാണുന്നവർക്കുള്ള പ്രശ്നം. ഒരുതരം കെന്‍റക്കി ഫ്രൈഡ് ചിക്കൻ രുചി , നല്ല, വറുത്തരച്ച കോഴിക്കറിയുടേതല്ല. അതായത് നമ്മുടെ ആസ്വാദന ക്ഷമതയുടെ മുകളിൽ അടിച്ചേല്പ്പിക്കപെട്ട എന്തോ ഒന്ന് പോലെ, കൃത്രിമം. തികച്ചും അമച്വർ ചുവയുള്ള അവസാന ഭാഗം, വലിച്ചു മുറുക്കി കെട്ടി വെച്ചിരിക്കുന്നു. തുടക്കമാകട്ടെ, മരിച്ച കഥാപാത്രം മനസ്സിൽ കണ്ടത് പോലുള്ള ഒരു ശവഘോഷയാത്രയും. രണ്ടും മോരും മുതിരയും പോലെ ചേരാതെ നിൽക്കുന്നു. ഇതേ പ്രശനം 20  വര്ഷം  ആണ്ടു  തോറും കൊണ്ടാടപ്പെടുന്ന കേരളം അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലിലെ  സിനിമകൾ കണ്ടു , സിനിമ തലയ്ക്കു   പിടിച്ചു സിനിമയെടുക്കവരി ലും കണ്ടു  വരുന്നു.  ഇതിനു  സാഹിത്യപരമായി പറയുകയാണെകിൽ. ഒരു തരം  നിയോ-ലിറ്ററേറ്റ് അവസ്ഥ,ഇത് ഇ മായുടെ മാത്രം പ്രശനമല്ലഒരേ തലത്തിൽ സിനിമ എടുക്കുന്ന , അതായതു, പല മാനസിക തലത്തിൽ വ്യവഹരിക്കുന്ന സിനിമ നല്ല സിനിമ പ്രേക്ഷകരെ മുന്നിൽ കാണാതെ, അതിനനുസരിച്ചു പല തലങ്ങളിൽ തങ്ങളുടെ ആഖ്യാനം നടത്താത്ത സിനിമ രചയിതാക്കളുടെ പ്രശ്‌നമാണ് . മൂന്ന് തലമുറകളുടെ കഥ പറയുന്ന അടൂരിന്റെ"പിന്നെയിലെ" നൂറു വര്ഷം പഴക്കമുള്ള വീടിന്റെ പ്രസക്തി പോലുള്ള ഒരു തലങ്ങളെ പറ്റിയുള്ള   അവബോധം ഉണ്ടാകണമെങ്കിൽ, അതിനു ടെലിവിഷന്റെ റീലിറ്റിക്കു അപ്പുറം ചിന്തിക്കുവാനും കാണുവാനുമുള്ള സംവേദന ക്ഷമത വേണ്ടി വരും. അവൈടെയാണ് നല്ല സിനിമയും, നല്ലതു എന്ന് പറയപെടുന്നതുമായുള്ള വഴിത്തിരിവ്. ഈ വഴിത്തിരിവ്  സ്വയം അറിയേണ്ടവരാണ് നല്ല സിനിമ രെചിതാക്കൾ.  അവർ അത് അറിയാത്തിടത്തോളം, അവരും അവരുടെ സിനിമയിലും വഴികൾ തേടിക്കൊണ്ടേ ഇരിക്കും. അതല്ലേ ഇന്നത്തെ യുവ സിനിമകാരുടെ പ്രശനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലോക സിനിമകൾ കാണുന്നത് നല്ലതു തന്നെ ആണ്. അതിന്റെ കൂടെ നമ്മുടെ സാഹിത്യ കല പാരമ്പര്യങ്ങളിലൂടെ  ലോക സിനിമകളെ നോക്കി കണ്ടെണ്ട ഒരു വീക്ഷണം ഏതു നല്ല സിനിമാക്കാരനും അത്യാവശ്യം വേണ്ടത് ആണ്.  അതിനു , തനതു കല രംഗവുമായി ആഴത്തിലുള്ള  ഒരു ബന്ധം ആവശ്യമാണ്. അതാണ്  മലയാള സിനിമയെ ദേശീയവും, അന്തർ ദേ ശീയവുമാക്കിയ, അടൂരും, അരവിന്ദനും , ജോണും ചെയ്തത്. ലോക സിനിമകളിലൂടെ വികസിച്ചു വന്ന സിനിമയുടെ വ്യാകരണത്തെ സ്വന്തമാക്കി, മലയാളിയുടെ  അവസ്ഥാ  വിശേഷങ്ങലെ, കലാപരമായി പ്രതിപാദിക്ക വഴി അവർ ഒരേ സമയം, കേരളത്തിലും, ദേശീയമായും, അന്തർ ദേശീയവുമായ ഒരു അവബോധം  സൃഷ്ടിച്ചെടുത്തു.

ഇത് ഇന്നത്തെ യുവ സംവിധായകരിൽ എത്ര പേരിൽ ഉണ്ട് എന്ന്  പരിശോധിക്കപെടെന്താട് തന്നെ ആണ്. ഈ പരിശോധന ഒരു ബ)ഹിക ഇടപെടലുകൾ ഇല്ലാതെ നടത്തുമ്പോൾ ആണ് മലയാള നല്ല സിനിമ എങ്ങോട്ടു എന്ന്  നാം ശരിക്കും മനസികളാക്കുന്നതു . അവിടെയാണ്  ഈ പറഞ്ഞ മിക്ക സിനിമക്‌ളും , മലയാള സിനിമയുടെ മുന്നോട്ടുള്ള  കുതിപ്പിനെ ആകുലമായി കേണേണ്ട അവസ്ഥയിലേക്ക് കൊണ്ട് പോകുന്നതും .