Sunday, March 13, 2016

ചില അരവിന്ദൻ  ഓർമകൾ.... വീ  കെ  ചെറിയാൻ
http://malayalanatu.com/archives/1218


ഒരു തലമുറയെ , മൌനതിന്റെയും, ചിന്ത്രയുടെയും, കാഴ്ച്ചയുടെയുടെയും ഉന്നത മാനുഷിക , സൗന്ദര്യ  അനുഭവങ്ങളീലൂടെ  കടത്തി വിട്ടു   ജീ  അരവിന്ദൻ  കടന്നു പോയിട്ട്  ഒരു കാൽ  നൂറ്റാണ്ട്  പിന്നിടുനൂ. അദ്ദേഹത്തിന്റെ  ചെറിയ മനുഷ്യനും  വലിയ ലോകവും മുതൽ, വാസ്തുഹാര എന്നാ സിനി മാക്ക്വേണ്ടി വരെ  നമ്മൾ കാത്തി രിന്നു .  കാത്തിരിപ്പു  മലയാളിയുടെ നവോഥാന പ്രസ്ഥാനങ്ങൾ  മലയാളിയുടെ സര്ഗ ബോധത്തിൽ  ഉണ്ടാകിയ വേര്തിരുവിന്റെ കൂടെ സാക്ഷി പത്രമായി ഇന്നും നില നില്കുനൂ.

അരവിന്ദനെ   , അരവിന്ദൻ  ആക്കിയത്.." ചെറിയ മനുഷ്യരും  വലിയ ലോകവും " എന്നാ മത്രുഭൂമി  ആശ്ച്ച പതിപിന്റെ  അവസാന താളിലെ  കാർട്ടൂൺ  പരമ്പര തന്നെ. മാതൃഭൂമി തന്നെ കേരള സാംസ്കാരിക തറവാട്ടിന്റെ, രാഷ്ടീയത്തിന്റെ , മാനുഷികതയുടെ അളവുകോൽ  കെ പീ  കേശവ മേനോൻ  എന്ന വലിയ മനുഷ്യന്റെ നേതൃത്തത്തിൽ പിടിക്കുന്ന കാലം. അരവിന്ദന്റെ  കാർട്ടൂൺ പരമ്പര  മനോരമിയിലെ  ബോബനും മോള്ല്യും പോലെ  വിഡ്ഢിച്ചിരി --ഇന്നത്തെ  മിമിക്രി ചിരി- ഉണ്ടാക്കുന്നവ  അല്ല)യിരുനൂ. അവ  വായനകാരെ--ചിന്തിപിച്ചൂ --ചില നല്ല തോന്നലുകൾ സമകാലീന  സംഭവങ്ങളെ പറ്റി, അവയുടെ സമൂഹത്തില ഉണ്ടാക്കുന്ന പ്രത്യഖാതങ്ങളെ  പറ്റി  വായനക്കാർക്ക്നല്കി..സ്കൂൾ കുട്ടികളായ ഞങ്ങൾ പോലും മാതൃഭൂമി വായിക്കുന്നവരും, മനോരമ വായിക്കുന്നവരും എന്ന  വേര്തിരുവ് ഉണ്ടാക്കാൻ പ്രാപ്തമായ ഒരു നിലവാരം, കാര്ടൂനുകളിലും , ലേഖനഗളിലും കൂടെ  എം ടീ  വാസുദേവൻനായർ  എന്ന എഡിറ്റർ  മലയാളിക്ക് 
നല്കിയിരുന്ന കാലം
കാലത്തിനു ഒരു തിരശീല ഇട്ടു കൊണ്ടാണ്  അടൂർ  ഗോപാലകൃഷ്ണൻ, എം ടീ  , അരവിന്ദൻ, എന്നിവർ തങ്ങളുടെ സിനിമകളുമായി  മലയാളിയെ മറ്റൊരു  സര്ഗ തലത്തിലേക്ക്, കൊണ്ട് പോയത് ...അടൂരും, എം ടീ യും , നല്ല കഥകൾ, നല്ല അനുഭവങ്ങളിലൂടെ  സിനിമയിൽ  ചിത്രീ കരിച്ചപ്പോൾ, അരവിന്ദൻസ്വന്തം സിനിമകലിൽ സിനിമയെ തള്ളി--തന്റെ കര്ടൂനുകളെ പോലെ ഒരു ദൃശ്യ , ആശയ അനുഭവമാക്കുകയിരുനൂ. "ഉത്തരയാനം  " ആകട്ടെ , "തമ്പു" ആകട്ടെ , "കാഞ്ചന  സീത "ആകട്ടെ , അന്നത്തെ സിനിമയെ പറ്റിയുള്ള സങ്കല്പത്തെ തന്നെ മാറ്റി മരിക്കുന്ന ദ്രിശ്യ അനുഭവം ആക്കാൻ അരവിന്ദന് കഴിഞ്ഞൂ. " തമ്പുഇന്ത്യൻ സിനിമയുടെ   ലോക  സംവിധായകനായ  സട്യജിറ്റ് റയെ മത്രവുമല്ല്, അരവിന്ദന്റെ  എതിരാളി എന്ന് നാം വിശ്വസിക്കുന്ന   അടൂരിനെ പോലും..ദ്രിശ്യ മഹിമ കൊണ്ട്, സിനെമാടിക്  സമീപനം കൊണ്ട് കീഴടക്കി. " തമ്പു തീര്ച്ചയും അരവിന്ദന്റെ   ഒരു നല്ല സിനിമ ആണ്", അടൂർ  ഇയിടെ കണ്ടപ്പോൾ പറഞ്ഞു. കൂടെ  അടൂരും,   വീ  വിജയനും, പ്രൊഫ്‌. സതീഷ് ബഹദൂറും കൂടി  എങ്ങനെ അരവിന്ദന്  "ഉത്തര)യനതിനു" ദേശിയ ബഹുമതി നേടികൊടുത്ത കാര്യവും.
തമ്പ് " എന്ന ചിത്രം,     ഒരു ചിത്രകാരന്റെ  കാരികെച്ചുരിംഗ്  പോലെ  , ഗ്രാമ ജീവിതത്തിന്റെ , അവിടെ   നടക്കുന്ന  ജീവിതങ്ങളുടെപരിഛെ ദം  അക്കുനൂ--കൂടെ   ഒരു സർകസ്  കൂടാരവും.

കാഞ്ചന സീത, ഒരു ബെർഗമാൻ  ചിത്രം  പോലെ, നമ്മെ തത്രചിന്തയുടെ ലോകത്തേക്ക് കൂടി കൊണ്ട് പോകുനൂആന്ധ്രയിലെ രാജമുട്യിരിയിലെ  വനാന്തരങ്ങളിൽ, രാമനെയും സീതയെയം, ,  പ്ര)കുത്ര സമൂഹത്തിലെ രാജാ കഥാപാത്രങ്ങൾ  ആക്കുമ്പോൾഅരവിന്ദൻ  നമ്മെ, സര്ഗല്മാകതയുടെ, മറ്റൊരു  ലോകത്തേക്ക് കൊണ്ട് പൊകുനൂൂ.. ഒരു രാമായണ കഥയെ, തന്ത്വ ചിന്തയോട് ചേർത്ത്-- അതും , പ്രകൃതി പുരുഷ സങ്കല്പവുമായി-ഒരു സിനിമ  രൂപ കല്പന   എന്നത് തന്നെ, അരവിന്ദനെ ഒരു മഹാനായ കലാകാകാരൻ  അക്കുനൂ. വാല്മീകിയുടെ ശബ്ദം ജോൺ അബ്രഹാമിന്റെ ആയിരുനൂ, എന്നും, സംസ്കൃത വാക്കുകള  ഒരു കുട്ട്യേ പോലെ പഠിച്ചു  ജോൺ അത് അവതരിപ്പിച്ചു എന്നും അറിയുന്നത്...അരവിന്ദനെ മഹാന്മാരായ കലാകാരന്മാരുടെ ഒരു കൂടായ്മ തന്റെ കൂടെ കൊണ്ട് നടക്കുവാൻ കഴിഞ്ഞിരിനൂ എന്നതിന്റെ കൂടി  തെളിവാണ്.
രാജൻ കക്കനാടനെ  നായകൻ  ആക്കി  "എസ്തപ്പാൻഎന്നാചിത്രം,   ഗോത്രവര്ഗക്കാരെ  രാമനും, ലക്ഷ്മണനും, ആക്കി  കാഞ്ചന സീത നിർമ്മിച്ചത്പോലെ തന്നെ, അത്ഭുതം ആയിരുനൂ. കടൽ തീരത്തെ  സാധാരണ ക്കാരുടെ വിശ്വാസങ്ങളെ മനുഷ്യ മനസിന്റെ ഉള്ളരകളിലെക്കുള്ള  ഒരു യാത്രയാക്കിയത്, അരവിന്ദന്റെ  സർഗാൽമകത തന്നെ.
പോക്ക് വെയിൽ " കണ്ടിട്ട് , നിങളുടെ നായകൻ  ഷണ്ഡൻ  ആണോ എന്ന് ചോദിച്ച പെണ്കുട്ടിയെ  അരവിന്ദൻ , ഡൽഹി യിൽ നോക്കി നിന്നത്  ഒര്മികുനൂ .. സുഹൃത്തായ സകരിയ മുതൽ  എല്ലാവരും ഇടപെട്ടു, അരവിന്ടാതെ ശൈലി മാറ്റം സിനെമാക്യു ശേഷം  സംഭവിച്ചു. "ഒരിടത്ചിദംബരം  " എന്നിവ മാറ്റത്തിന്റെ തെളിവയിരുനൂ. "കാഞ്ചന സീതയിൽ" എടാ കുതിരേ നീയെങ്കിലും ഒന്ന് മിണ്ടൂ എന്നാ അക്രോശിച്ച  പ്രേക്ഷകര തന്നെ, ചിദംബരതെ  അന്നത്തെ ഒരു ഹിറ്റ്‌  പടമാക്കി...അന്ന് 25 ലക്ഷം കളക്ഷൻ  കിടിയ പടം,  5 ലക്ഷത്തി ന് അരവിന്ദൻ  വിതരണക്കാരന് വില്കുകയുണ്ടായി
അങ്ങനെ ആണ്--"വാസ്തു )രക്ക്" വേണ്ടിയും  അരവിന്ദന് കടമെടുകേണ്ടി വരുകയും...കടക)രുടെ ഫോൺ വിളികൾ കേട്ട് മടുകേണ്ടി വരുകയും ചെയ്തത്.
പത്തു ഫീച്ചർ സിനിമകളും, ഏഴു  ഋസ  ചിത്രങ്ങളിലും  ആയി അരവിന്ദന്റെ സർഗാൽമകത  ചിതറി കിടകുനൂ.

   കാവാലം  നാരായണ പണി കരുടെ " അവനവൻ കടമ്പ " എന്നാ തനതു നാടക വേദിയുടെ  ഉത്ഭവം  രൂപ കല്പ ചെയ്തു, അതിന്റെ രംഗ ശില്പി ആയതും  അരവിന്ദൻ  തന്നെ. നെടുമുടി വേണുവിനെ പോലെ ഒരു മഹാനായ നടനെ മലയാളത്തിനു നല്കിയതും  മറ്റാരുമല്ല. "കടമ്പയും, തമ്പും ,   വേണുവിനെ   വേണു ആക്കി എന്ന് പറയാം.

സംഗീതം  അരവിന്ദനിലൂടെ  നിർഗളിചിരുനൂ  എന്ന് പറയാം. പ്രസങ്ങിക്കാൻ ക്ഷണിച്ചാൽ, വന്നാൽ, വേദിയിൽ, രവീന്ദ്ര സംഗീതം പടി, കാണികളെ  അംബരിപിക്കുന്ന   അരവിന്ദനെ  ഞാൻ ഓർകുന്നു.

എവിടെ ഇങ്ങനെ ഒരു വലിയ മനുഷ്യൻ ജീവിചിരുനൂ എന്നും,   മനുഷ്യനെ  കാണാനും,   ചങ്ങാത്തം  കൂടാനുംഒരു    സിനിമയിൽ  അഭിനയിക്കാൻ പോലും ക്ഷണം  കിട്ടാനും( നടന്നില്ല )   ഉണ്ടായതു  സ്വകാര്യ ഭാഗ്യമായി ഞാൻ  കൊണ്ട്  നട്കുനൂ.


 മലയാളിയുടെ സംസ്കാരത്തിന്റെ  അത്യുജല മായ , ആഖോഷിക്ക  പെടേണ്ട ഒരു  ഉന്നത മനുഷ്യനായി  എന്നും നില്കുനൂ..അരവിന്ദൻ ...

2 comments:

  1. അരവിന്ദനെ അറിഞ്ഞത് നന്നായി, പക്ഷെ അക്ഷരതെറ്റുകൾ ധാരാളം. തിരുത്തുമല്ലോ!

    ReplyDelete
  2. തങ്ങൾ സ്വയമേ തിരുത്തി വായിച്ചോളൂക്കോ.. പിന്നെ അരവിന്ദനെ അറിയാൻ തങ്ങളുടെ അനുമതി എനിക്ക് വേണ്ടല്ലോ...എഴുതാനും...

    ReplyDelete