Wednesday, September 7, 2016

ആപ്  സ്വയം ആപ്പ്  ആകുമ്പോൾ.,

വി  കെ   ചെറിയാൻ 

( മൂന്ന് വാഴ വെട്ടകാലമായി  ഡൽഹിയിൽ  നിന്ന്  ഒരു  വാർത്ത വിനിമയ പ്രൊഫഷണൽ )
http://malayalanatu.com/archives/2898
aap



രാജിവെയ്ക്കുന്ന  മൂന്നാമത്തെ മന്ത്രി , അറസ്റ്റ് ചെയ്യപ്പെട്ട പതിമൂന്നാമത്തെ MLA,  ,ഗവർണറും , പ്രതിപക്ഷവും, ദിവസേന എന്ന വണ്ണം പെരുമാറുന്ന മന്ത്രി സഭ , നാലു നഗര സഭകളുമായി കൂടെ   കൂടെ ഉരസൽ. പക്ഷെ 70  അംഗ നിയമസഭയിൽ,  67  അംഗങ്ങളുടെ ഭൂരിപക്ഷം, ഇന്ത്യ    നോക്കിക്കാണുന്ന പുതിയ പാർട്ടി , പക്ഷെ  എങ്ങനെ മുന്നോട്ടു  പോകും  എന്നാണ് ഈ  വളരെ രാഷ്‌ടീയ പ്രതീക്ഷ      ഉണർത്തിയ രാഷ്‌ടീയ പ്രസ്ഥാനത്തിന്റെ ഭാവി  എന്താകും ചിന്തകൾ ആണ്, 19   മാസമായ  ആം  ആദ്മി  മന്ത്രി സഭയെ  പറ്റി ഇപ്പോൾ ഉയരുന്നത്.

കുറച്ചു മുൻപേ എന്നെ കൊല്ലാ    പ്രധാന മന്ത്രി മുതിർന്നേക്കും എന്ന പ്രസ്താവനയോടെ  താൻ  ഇരിക്കുന്ന മുഖ്യ  മന്ത്രി കസേര  ഒരു  നോക്കി കുത്തി ആക്കിയിരിക്കുകയാണ്..വളരെ ഏറെ പ്രതീക്ഷയയുടെ  ഡൽഹി  നിവാസികൾ അധികാരത്തിൽ ഏറ്റിയ ആം  ആദ്മി പാർട്ടിയുടെ നേതാവ്  ശ്രീ  അരവിന്ദ് കെജ്രിവാൾ. ഒരു വെള്ളി നക്ഷത്രം പോലെ   രാഷ്ടീയ  ഭൂപടത്തിൽ സ്ഥാനം പിടിച്ച കെജ്രിവാൾ, ഇപ്പോൾ  ശരിക്കും, തന്റെ സമയം എണ്ണുന്ന ഒരു മുഖ്യമന്ത്രി ആയി തീർന്നിരിക്കുണൂ. ഡൽഹിയിലെ രാഷ്ടീയ പാർട്ടികൾ, അടുത്ത വര്ഷം, മുനിസിപ്പൽ തെരെഞ്ഞെടുപ്പ് മാത്രമല്ല, അസംബ്ലിയിലേക്കു  വീടും വോട്ട്  ചെയ്യുവാൻ തയ്യാറെടുക്കുകയാണ്.

ലെഫ്റ്റന്റ്  ഗവർണർക്ക്  ആണ് ഡൽഹിയുടെ മുഴുവൻ അധികാരം  എന്ന   19  മാസത്തെ അധികാര  കൊണ്ടുള്ള  ഡൽഹി  ഹൈ കോടതിയുടെ വിധി   ഡൽഹി ഗവൺമെന്റിനെ   ഏകദേശം നിഛലം  ആക്കി എന്ന് പറയാം. കാരണം  മന്ത്രി സഭ തീരുമാനിക്കുന്നവ നടത്തുവാൻ ഗവർണർ  അനുമതി കൊടുക്കുന്നില്ല എന്നത് തന്നെ.. മാത്രവുമല്ല  ,തന്റെ സമ്മതം കൂടാതെ നടത്തിയ എല്ലാ തീരുമാനങ്ങളും, പുനഃ പരിശോധനയും നടത്തുന്നുണ്ട് ഇതിനും പുറമെ എനി 32  MLA മാരെ പാർലമെൻററി സെക്രട്ടറി ആയതിന്റെ പേരിൽ,  രണ്ടു ഓഫീസ്  കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ  അയോഗ്യത പെടുത്തുവാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. എല്ലാം കൂടി,  ആരെയും വേമ്പാത്ത  കെജ്രിവാളിനെ  കൂട്ടിലാക്കാൻ, പുറത്താക്കാൻ, തന്നെ  എല്ലാ എതിരാളികളും കച്ച കെട്ടി   ഇറങ്ങിയിരിക്കുന്നു  എന്ന് പറയാം.

വെള്ളി നക്ഷത്രങ്ങൾക്കു  ആയുസില്ല എന്ന് കേട്ടിട്ടുണ്ട്.  അതുപോലെ, ഇന്ത്യൻ രാഷ്‌ടീയത്തിന്റെ അപചയങ്ങൾ ഒറ്റയടിക്ക്, ഒരാൾ മാറ്റുവാൻ ശൃമിക്കുമ്പോളുള്ള പ്രശനങ്ങൾ ആണ് കേജരിവാളും, ആപും നേരിടുന്നത്. എന്നാൽ തന്റെ പാർട്ടിയെ എങ്കിലും  ഒരുമയോടെ പിടിച്ചു നിറുത്തുവാൻ കൂടുതൽ ആൾക്കാരെ ആകർഷിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. ആദ്യം പാർട്ടിയുടെ തന്നെ ബുദ്ധിജീവികൾ എന്ന് പറയുന്ന  പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്  എന്നിവരെ പുറത്താക്കുന്നു.  ആപ് എന്ന്  വെച്ചാൽ,കെജ്രിവാൾ  പാർട്ടി എന്നാകുന്നു. കേന്ദ്രം മുതൽ, എല്ലാ പാർട്ടികളെയും വെറുപ്പിക്കുന്ന്നു, തങ്ങൾ  ഒഴിച്ച് മറ്റാരും   വിശുദ്ധർ അല്ല   പ്രഖ്യാപനം  നടത്തുന്നു.  ആപ്   വെറും  പടമാണെന്നു സ്ഥാപിക്കാൻ    ബാക്കിയുള്ള  പാർട്ടിക്കാർ   തുനിഞ്ഞു  ഇറങ്ങുന്നു ...അധികാരത്തിന്റെ   ഇടനാഴികകളിലെ  കുഴി ബോംബുകൾ  എന്ന്  തുടക്കക്കാർക്ക്  അറിയുവാൻ  വഴി ഇല്ലല്ലോ? ആദ്യത്തേ കുഴി ബോംബ്  കെജ്രിവാളിന്റെ   സ്വന്തം  ഓഫീസിൽ തന്നെ  പറയാം. മുഖ്യമന്ത്രിയുടെ   സെക്രട്ടറി  ഒരു അഴിമതി കേസിൽ  അറസ്റ്റ് വരിക്കപ്പെടുന്നു .   ഡൽഹി പോലീസ് തങ്ങളെ  കണ്ട്രോൾ  ശ്രമിച്ച , തങ്ങളെ ഡിസ്ക്രെഡിറ്  ചെയ്തു  കൊണ്ടിരിക്കുന്ന  ആപ്   mla  മാരെ  മാസത്തിൽ   വെച്ച്   രീതിയിൽ  അറസ്റ്റ്  ചെയ്തു കൊണ്ടിരിക്കുന്നു.
ഒരു മന്ത്രിയുടെ ലൈംഗിക വീഡിയോയിൽ   നിൽക്കുന്ന ഈ  അവസ്ഥ  ചൂണ്ടുന്നത്   ഭരണപരമായ സ്തംഭനം എന്ന അവസ്ഥയിലേക്ക്  ആണ്.  ഈ അവസ്ഥ   തന്നെ  ഒരു പെറ്റീഷനിൽ  സുപ്രീം കോടതിയിൽ  പറഞ്ഞു  കഴിഞ്ഞു .

ഇതിൽ അപ്പുറമാണ്  ആപ് എന്ന പാർട്ടിയുടെ  രാഷ്‌ടീയ വ്യതിയാനകൾ പുറത്തുവരുന്നത്. ഈ പാർട്ടി  , ബാബ   ,അണ്ണാ  ഹസാരെയും  കോൺഗ്രസിനെ  ഡിസ്ക്രെഡിറ്  വേണ്ടി , ബി  ജെ പി ക്കു  വേണ്ടി സൃഷ്ടിച്ച  ശിഖണ്ഡി  ആണെന്ന്  പണ്ടേ ഒരു  ഉണ്ടായിരുന്നു .. ഈ ആരോപണം ശരി  വെയ്ക്കുന്ന ചില  നീക്കങ്ങളും ആപിൽ  ഉണ്ടായി . ശ്രീ ശ്രീ  യമുനയുടെ  കരയെ കൈയ്യേറാനുള്ള  നീക്കത്തെ തടയിടാതെ  പിന്തുണച്ചത് , ജൈന സ്വാമി  നഗ്‌ന  നിയമ സഭാ പ്രസംഗത്തെ കൊടുത്ത പാരോക്ഷ  പിന്തുണ , ഇവ ആപ്പിന്റെ  തുറക്കാത്ത  ചില വാതിലുകളിലേക്കു ആണ്  ചൂണ്ടുന്നത് .

എല്ലാം ഓപ്പൺ മീറ്റിംഗുകളിലൂടെ ,  ചർച്ചകളിലൂടെ  തീരുമാനിച്ചിരുന്ന  ആപ്   ഇപ്പോൾ,  കേജരിവാളിന്റെ ഇഗിതം  നോക്കി   പാർട്ടിയായി  തീർന്നിരിക്കുന്നു .  വിവര  അവകാശ  പ്രവർത്തനം  വെച്ച് , എല്ലാം തുറന്ന  പ്രവർത്തനമായിരിക്കും  എന്ന് വാഗ്ദാനം  നടത്തി അധികാരത്തിൽ  ഏറിയ  കെജ്രിവാൾ ഇപ്പോൾ സ്വന്തം   ഉപചാപക സമിതിയുടെ  അധ്യക്ഷൻ  ആയി മാറിയിരിക്കുന്നു.   അതും, സ്വയം IIT  യൻ  എന്ന് വിശേഷിപ്പിച്ചു,എല്ലാം ജന നന്മയിലും   ,മെറിറ്റിലും മാത്രം  തീരുമാനിക്കും  എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ  അദ്ദേഹം  ഇപ്പോൾ, സ്വന്തം ജാതിക്കാരായ (ബനിയ) ഒരു കൂട്ടരുടെ  സംഗ  നേതാവായി  പരിണമിച്ചിരിക്കുന്നു . കാരണം  അധികാരം, മറ്റു പലരെ എന്ന പോലെ  കെജ്രിവാളിനെയും  മാറ്റി മരിച്ചിരിക്കുന്നു.   മുയലിനു  നാലു കൊമ്പ് എന്ന് പറഞ്ഞു  അപഹാസ്യമാണ് ആയി കൊണ്ടിരിക്കുണൂ  ഈ ഇന്ത്യൻ   രാഷ്‌ടീയത്തിലെ  വെള്ളി നക്ഷത്രം. അദ്ദേഹത്തിന്റെ ആദ്യ പിന്തുണക്കാർ പോലും, കെജ്രിവാൾ ഒരു രാഷ്‌ടീയ ബാബ ആയിരിക്കുന്നു എന്ന്   പറയിപ്പിക്കുന്ന സ്ഥിതി വിശേഷം  ഉണ്ടാക്കുന്നു.

നിലവിലുള്ള  എല്ലാ  രാഷ്‌ടീയ  പാർട്ടികളെയും എതിർകുന്ന  പാർട്ടികൾ  എല്ലാം  സാധാരണ   ഒളിവിൽ നിന്നാണ്  പ്രവർത്തിക്കുന്നത് . ആപ് മാത്രമായിരുന്നു അതിനു ഒരു വെത്യാസം ; കാരണം   ഓപ്പൺ ശൈലി  ജനങ്ങൾ  അഗീകരിച്ചു , അവരെ  അധികാരത്തിൽ  ഏറ്റി . കാരണം അവർ ത്ങ്ങളുടെ സ്വന്തം പ്രതിനിധികൾ  ആകുന്നു എന്ന് ജനങ്ങൾ വിശ്വസിച്ചു . കഴിഞ്ഞ  ഡൽഹി  നിയമ സഭ തെരെഞ്ഞെടുപ്പിൽ  ബൂത്തിലെത്തിയ എന്നെ സ്വീകരിച്ചത്,  മകളുടെ കൂട്ടത്തിലെ  ഒരു പയ്യനാണ്--അതും ആപ്പിന്റെ  ആയി. "അങ്കിൾ " എന്ന  വിളി  എന്റെ എല്ലാ സംശങ്ങളെയും മാറ്റി , എന്റെ വോട്ട് ആപിന് തന്നെ  കൊടുത്തു   ഇറങ്ങുമ്പോൾ, അവനെ ഒരു   "ഓൾ ദി ബെസ്റ് " , പറയാനും  മറന്നില്ല.

പക്ഷെ ഇന്ന്  ആ ഉത്സാഹം  അവരിൽ കാണുന്നില്ല. കാരണം കേജരിവാളും കൂട്ടരും, മറ്റൊരു  സാധാരണ രാഷ്‌ടീയ പാർട്ടി ആയിരിക്കുന്നു  എന്ന  അവബോധം ഏറിവരുന്നു , ഡെല്ഹിക്കാരിൽ. എന്റെ അയൽവാസിയും, ഡൽഹി മന്ത്രിയുടെ  ആയ  സുഹുര്ത്തു , ആപ്പിനെ കുറിച്ച് വാചാലം ആകുന്നില്ല ഈയിടെ. കാരണം  അവരൊക്കെ പിന്തുണച്ച ആ പാർട്ടി  വെറും സാധാ , അധികാര മോഹി പാർട്ടി  ആയിരിക്കുന്നു എന്നതാണ്, അതിനു കാരണം.

രാഷ്‌ടീയ വെള്ളി നക്ഷത്രങ്ങളുടെ ആയുസ്സു  വളരെ തുച്ഛമാണെന്നു  ഇന്ത്യയിൽ പല ഉദാഹരണങ്ങളും ഉണ്ട്. ആപ്  മായി  ഉപമിക്കാവുന്നതു  ആസ്സാമിലെ വിദ്യാർത്ഥി പ്രസ്ഥാനം  ഉണ്ടാക്കിയ ഗണ  പരിഷത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കിയാൽ മതി. 85 ഇലെ നിയമ സഭയിൽ മൃഗീയ ഭൂരിപക്ഷവും ആയി അധികാരത്തിൽ കയറിയ അവർ  ഇന്ന്  ബി ജെ പിയുടെ  ചെറിയ സഖ്യ  കക്ഷിയായ അസാമിൽ  ഇന്ന്  മറ്റൊരു പാർട്ടി ആയി കഴിയുന്നു. അവരുടെ നേതാവ്, കെജ്രിവാളിനെ പോലെ  "വിശുദ്ധനായ  രാഷ്‌ടീയക്കാരൻ" അഴിമതിയിൽ മുങ്ങി  കുളിച്ചു, ആസ്സാമിൽ കയറുവാൻ പറ്റാതെ, ഡൽഹിയിൽ  താമസം  ആക്കിയിരുന്നു  ഈയിടെ വരെ.

ആപും   ആ വഴിയിൽ ആണെന്ന്  ഇതുവരെ പറയുവാൻ കഴിയില്ല. കാരണം അഴിമതിയിൽ ഒരു mla യെ പോലും, ഡൽഹി പോലീസിന് അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. പക്ഷെ തങ്ങളുടെ വിശുദ്ധത  ഒരു തരo ...ശ്രീ ശ്രീ cult പോലെ ആക്കി,,,കെജ്രിവാളിനെ മറ്റൊരു രാഷ്‌ടീയ ബാബ  ആക്കി  ബി ജെ പി  ക്യാമ്പിൽ  പ്രതിഷ്ഠിക്കാനുള്ള നീക്കം ആരംഭിച്ചില്ലേ  എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾ ആണ് ഇ വിടെ അരങ്ങേറുന്നതു . ബി ജെ പി ക്യാമ്പ് എന്ന് പറയുവാൻ കാരണം, കെജ്രിവാളിന്റെ എല്ലാ സഹയാത്രികരും, ബാബ റാം ദേവ് മുതൽ , ശ്രീ ശ്രീ  വരെ ആ ക്യാമ്പു കാർ ആയതു കൊണ്ട് തന്നെ. അടുത്ത വർഷത്തെ മുനിസിപ്പൽ  തെരഞ്ഞെടുപ്പോടെ ഈ ചിത്രം തെളിഞ്ഞു വരും എന്ന് കരുത  പെടുന്നു







No comments:

Post a Comment