Wednesday, April 26, 2017


സത്യജിത് റേ ഇൻഡ്യൻ ഫിലിം സൊസൈറ്റിയുടെ , പുത്തൻ സിനിമയുടെ, കാഴ്ച സംസ്കാരത്തിന്റെ,   പിതാവ്

വി കെ ചെറിയാൻ

സ്വതന്ത്രാന്തര ഇന്ത്യയിലെ സിനിമയുടെ മാത്രമല്ല, അതിനു കാരണമായ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും  പിതാവാണ് സത്യജിത് റേ. 1947  ഒക്ടോബർ അഞ്ചാം തിയതി സത്യജിത് റായ്‌യും കൂട്ടരും ചിദാനന്ദ ദാസ് ഗുപ്റ്റയുടെ ഗാരേജിൽ  കൂടുമ്പോൾ അത് കൽക്കട്ട ഫിലിം സൊസൈറ്റിയുടെ ആരംഭം മാത്രമല്ല,  ഒരു പുതിയ രാജ്യത്തിൻറെ യുവാക്കളുടെ സിനിമ എന്ന മീഡിയത്തിലേക്കുള്ള കാൽവെയ്‌പും കൂടിയായിരുന്നു.  1956 യിൽ  റേ തന്റെ സിനിമ "പഥേർ പാഞ്ചാലി "യുമായി രംഗ പ്രവേശം ചെയ്തത്, ബംഗാളി സിനിമയിലോ, ഇന്ത്യൻ സിനിമയിലോ അല്ല, ലോകസിനിമയിലേക്കു തന്നെ ആണ്. . അതിനു അദ്ദേഹത്തിന് പ്രചോദിപ്പിച്ചത് , താൻ  തന്നെ രൂപം കൊടുത്ത ഫിലിം സൊസിറ്റി പ്രസ്ഥാനം തന്നെ.

ഇരുപതാം നൂറ്റാണ്ടിന്റെ  കല എന്ന് ലെനിൻ വിശേഷിപ്പിച്ച സിനിമ സ്വന്തം ഭാഷ കണ്ടു പിടിച്ചു കൊണ്ടിരുന്ന  കാലത്താണ്  റേ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലേക്ക് ആകര്ഷകന് ആകുന്നതും, ലോക സിനിമകൾ കണ്ടു തുടങ്ങുന്നതും.  അതുവരെ വെറും "തറ" എന്ന് പൊതുവെ കരുതിയിരുന്ന ഈ മാധ്യമത്തെ എങ്ങനെ മറ്റു കല കളുമായി സംയോജിപ്പിച്ചു, ഇന്ത്യയ്‌ക്ക്‌ടെ പാരമ്പര്യ "കഥ പറച്ചിൽ" സംസ്കാരവുമായി   കൂട്ടി യോജിപ്പിച്ചു എന്നതായിരുന്നു റേയുടെ അന്നത്തെ അന്വേഷണം . അതിനു അദ്ദേഹം കണ്ടു പിടിച്ച  മാർഗമായിരുന്നു  ഫിലിം സൊസൈറ്റിയും അതിനു ചുറ്റും വളര്ന്നു വന്ന ഒരു നല്ല സിനിമകളുടെ കാഴ്ച്ചയുടെ സംസ്കാരവും.

നാല്പതുകളിൽ മുതൽ സിനിമയെടുക്കാൻ തുനിഞ്ഞു ഇറങ്ങിയ റേ , തന്റെ വീടും ലോകവും എന്ന ടാഗോറിയൻ  കഥാ സ്ക്രിപ്റ്റ് ടോളിവുഡ്  തിരസ്കരിച്ചിട്ടും തന്റെ ആവേശം കുറയാതെ സിനിമ സംരഭങ്ങളിൽ തുടർന്ന് പോയിരുന്നു. ഹരിസാധൻ  ദാസ് ഗുപ്ത എന്ന ഡോക്യുമെന്ററി ഫിലിം മേക്കർ ഹോളിവുഡിൽ നിന്ന് തിരിച്ചെത്തിയത്  റേയുടെ ആവേശത്തെ ഇരട്ടിപ്പിച്ചു. ഫ്രഞ്ച് ഫിലിം മേക്കർ ആയ റെനോർ  തന്റെ "നദി" എന്ന സിനിമയ്ക്കു  വേണ്ടി  കല്കട്ടയുടെ പ്രാന്ത പ്രദേശത്തു എത്തിയത് റേയുടെ സിനിമ ആവേശത്തെ വർധിപ്പിച്ചു. ആയിടെ താൻ  പണിയെടുത്തിരുന്ന ബ്രിട്ടീഷ് പരസ്യ കമ്പനി അദ്ദേഹത്തെ ലണ്ടനിലേക്ക്  അയച്ചു. അവിടെ കണ്ട നിയോ-റീലിസ്‌റ്  സിനിമകൾ. പ്രതേകിച്ചു  ഇറ്റാലിയൻ  വിക്ടോറിയ ഡി സി ക്കയുടെ " സൈക്കിൾ കള്ളന്മാർ" എന്ന  രണ്ടാം ലോക മഹായുദ്ധത്തിന്റെ  സാമൂഹ്യ പ്രശനങ്ങൾ കൈകാര്യം ചെയ്ത സിനിമ റേ യെ പിടിച്ചു കുലുക്കി.  മാത്രവുമല്ല ലോണ്ടനിൽ മൂന്നു മാസം കൊണ്ട് അദ്ദേഹം 90  ഇൽ പരം ലോകോത്തര സിനിമകൾ കണ്ടത്രേ. ഈ ലോകോത്തര സിനിമകളുടെ കാഴ്ചയാണ്  അദ്ദേഹത്തെ ടാഗോർ കൃതിയുടെ സിനിമ ആവിഷ്കാരത്തിൽ നിന്ന് ബിഭൂതി ഭൂഷൻ ബാനർജിയുടെ  ഒരു ദരിദ്ര കുടുംബത്തിന്റെ കഥ പറയുന്ന "പഥേർ പാഞ്ചാലിയിൽ" എത്തിപ്പിച്ചത്.


കാഴ്ചയുടെ    സംസ്കാരം അദ്ദേഹം ഒരു നിധി പോലെ അദ്ദേഹം കൊണ്ട് നടന്നിരുന്നു.  പതിനഞ്ചാം  തവണ അദ്ദേഹം  " ബാറ്റിൽ ഷിപ് പൊട്ടൻകിൻ" കണ്ടപ്പോൾ എന്ന  നിശബ്ദ സിനിമയ്ക്കു  സ്വന്തം സംഗീത (എൽ പി )  ശേഖരത്തിൽ നിന്ന്  പശ്ചാത്തല സംഗീതം നൽകുകയുണ്ടായി. അത് കേട്ട എയ്‌സെൻസ്റ്റീൻ  മ്യൂസിയം ക്യൂറേറ്റർ അദ്ദേഹത്തോട് ആ സംഗീതത്തിന്റെ  കോപ്പി ചോദിക്കുകയുണ്ടായി. പക്ഷെ അത് എന്റെ മഹാനായ ഫിലിം മക്കറിനോടുള്ള ആദരവ് മാത്രം ആയിരുന്നു എന്നും..ആ എൽ പി കൽ പിന്നീട് അതുപോലെ വെച്ചിരുന്നില്ല  എന്നും റേ പറയുക യുണ്ടായി. അടൂരിന്റെ "കൊടിയേറ്റം" കണ്ടു സിനിമ ഹാളിൽ ഒരു ഖന ശബ്ധക്കാരൻ വീണ്ടും  വീണ്ടും ഉച്ചത്തിൽ ചിരിച്ചത്രേ.  അത് മറ്റാരുമായിരുന്നില്ല , റേ തന്നെ എന്ന് അടൂർ പറയുന്നു.  നല്ല സിനിമയുടെ കാഴ്ച യുടെ സംസ്കാരത്തിന്റെ ഉപാകസകൻ  തന്നെ ആയിരുന്നു ആ ലോകോത്തര സിനിമ സംവിധായകൻ. 


തന്റെ ആദ്യ സിനിമകയു ശേഷം താൻ തന്നെ നേതൃത്വം കൊടുത്ത കൊൽക്കത്ത ഫിലിം സൊസൈറ്റിയിലേക്കു അദ്ദേഹം തിരിച്ചു പോയില്ലെങ്കിലും  അതിന്റെ അൻപത്തി ആറിലെ പുനർജനിയിലും , അൻപത്തി ഒൻപതിൽ രൂപീകൃതമായ  ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ തുടക്കം  മുതൽ  തന്റെ ജീവ അവസാനം വരെ  പ്രസിഡന്റ് ആയും അദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ ജീവാൽമാവ് ആയി തുടർന്ന് പോയിരുന്നു. റേ പ്രസിഡന്റ് ആയതു കൊണ്ടാണ്  ഇന്ദിര ഗാന്ധി അതിന്റെ ആദ്യ  വൈസ് പ്രസിഡന്റ് ആയതു തന്നെ. അതുപോലെ  റേയുടെ  ഒരു കത്തിന്റെ ബലത്തിൽ ആണ് ഇന്ദിര ഗാന്ധി എന്ന വാർത്ത വിനിമയ മന്ത്രി ഫെഡറേഷന്  ഫിലിം സെന്സര്ഷിപ് ഒഴിവാക്കി കൊടുത്ത്. റേ  യുടെ വാക്ക് അവസാന വാക്കായി ആണ് ഇന്ദിര ഗാന്ധി  സിനിമയെ സംബന്ധിച്ചിടത്തോളം കണ്ടിരുന്നത്

റേയുടെ തന്നെ ആദ്യ സിനിമ  ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ  ഒരു സുവർണ രേഖയായി തുടരുന്നു. രണ്ടു വര്ഷം മുൻപ് ആറുവത് തികഞ്ഞ പഥേർ പാഞ്ചാലി , ഇന്നും നല്ല സിനിമയുടെ  കാഴ്ചയുടെ സംസ്കാരത്തെ മുന്നോട്ടു നയിക്കുന്നു.  1956  ൽ ലോകം ശ്രദിച്ച, കാനിൽ  സ്പെഷ്യൽ ബഹുമതി നേടിയ ഈ ചിത്രം  ഉയർത്തിവിട്ട നല്ല സിനിമ സംസ്കാരം, തന്നെ ആണ് 59 ഇൽ ഫെഡറേഷന്റെ തന്നെ സംഘ) നത്തിനു കാരണം. അന്നത്തെ സർക്കാരിന്റെ സിനിമ സംസ്കാരത്തിന്റെ ഉപഞ്ജാതാവ് ആയിരുന്ന  മാറി  സേട്ടൻ എന്ന ബ്രിട്ടീഷ് സിനിമ വിദഗ്‌തയുടെ  ഒരു റിപ്പോർട്ടിൻ പ്രകാരം ആണ് ഇന്ദിര ഗാന്ധി യുടെ മേൽനോട്ടത്തിൽ ഫെഡറേഷൻ സംഘടിപ്പിക്ക പെട്ടത്.  ഇതേ   മാറി സേട്ടൻ തന്നെ ആണ് റേയുടെ  ആദ്യത്തെ ജീവിത കഥ എഴുതിയ തും. റേ , ഇന്ദിര ഗാന്ധി, മറി സേട്ടൻ  ഈ കൂട്ടു  കെട്ടു  ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനെ അന്നത്തെ യുവാക്കളുടെ ഹര മാക്കി മാറ്റി എന്ന് പറയാം.
 
പഥേർ പാഞ്ചാലി കാണിക്കാത്ത ഫിലിം സൊസിറ്റികൾ അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും,ഇന്നും ഉണ്ടോ എന്ന് തോന്നുന്നില്ല . അത്ര പ്രാധാന്യത്തോടെ ആണ് ആ സിനിമയെ ഇന്നും കാണപ്പെടുന്നത്. 
എന്തിനു പറയണം,  ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ സിനിമയിൽ എത്തിയ,  പിന്നീട് സിനിമ നിർമിച്ച റേയുടെ സിനിമ കാണിച്ചാണ് ഈ പ്രസ്ഥാനം  തന്നെ അൻപതുകയിലും, അറുപതുകളിലും   മുന്നോട്ടു പോയത്.  സമാന്തര സിനിമ ഈ രാജ്യത്തു ഉണ്ടാകാൻ കാരണവും ഈ സിനിമ തന്നെ ആണ്. ന്യൂ വേവ്  ഇന്ത്യൻ സിനിമയും റേയും ചേരുന്നു പോയില്ലെങ്കിലും.. ആ ന്യൂ വേവ് റേ ക്കു ശേഷമേ ഉണ്ടാകുമായിരുന്നുള്ളു.  അതാണല്ലോ,  റേ ജീവിത അവസാനം വരെ സിനിമ നിർമിക്കുകയും..പല ന്യൂ വേവ് കാരും  ഒന്ന് രണ്ടു സിനിമയ്ക്കു ശേഷം സിനിമ എടു ക്കാതെ  പ്രഭാഷകരായി ജീ വിതം നയിക്കുന്നതും.   ഇന്ത്യൻ ജനതയെയും  അവരുടെ സിനിമ അഭിരുചിയെയെയും  ഇത്രയേറെ സ്വാധീനിച്ച ഒരു സിനിമാക്കാരൻ ഉണ്ടായിരുന്നോ എന്ന് സംശയം ഇന്നും നില നില്കുന്നു. ലോകോത്തരം എന്ന് വിശേഷയ്പ്പിക്കാവുന്ന ഒരു സിനിമ സംസ്കാരത്തിന്റെ ഉപജ്ഞാതാവായി    അദ്ദേഹം ഇന്നും നില നില്കുന്നു, മരിച്ചിട്ട് ഇരുപത്തി അഞ്ചു വർഷത്തിന് ശേഷവും.

റേയുടെ ആദ്യ സിനിമയെ അടിസ്ഥാനമാക്കിയാണ് പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ  സിനിമ സംവേദനം പ്രൊഫ് സതീഷ് ബഹാദൂർ പഠിപ്പിച്ചിരുന്നത്.  ഇന്നും  അമ്പതു ലോകോത്തര സിനിമകളിലെ  ലിസ്റ്റിൽ , അതും ബ്രിട്ടീഷ് ഫിലിം  ജേർണൽ  സൈറ്റ് ആൻഡ് സൗണ്ടി ന്റെ  പട്ടികയിൽ ആ സിനിമ സ്ഥാനം പിടിക്കുന്നു.  നല്ല സിനിമയുടെ കാഴ്ചയുടെ സംസ്കാരത്തിന്റെ സുവർണ രേഖയായി റേയുടെ സിനിമ ഇന്നും നിലനിൽക്കുന്നു. റേ  ഇന്ത്യയുടെ നല്ല സിനിമയുടെ മാത്രമല്ല,  ഫിലിം സൊസിറ്റി പ്രസ്ഥാനത്തിന്റെ പിതാവും ആയി ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.


 Written for Chelavoor Venu and the FFSI Keralam's publication.

8 comments:

 1. എഫ് എഫ് എസ് ഐ യുടെ ആദ്യ വൈസ് പ്രസിഡന്റുമാര്‍ ശ്രീമതി അമ്മു സ്വാമിനാഥന്‍ സര്‍വശ്രീ റോബര്‍ട്ട് ഹോകിന്‍സ്, എസ് ഗോപാലന്‍ എന്നിവരാണന്നാണ് ഫെഡറെഷന്‍ രേഖകളില്‍ കാണുന്നത്

  ReplyDelete
 2. അത് ഓഫീഷ്യലിസ് .... ഇത് നടന്നത്...പക്ഷെ അവർ കുറച്ചു മാസമേ ഉണ്ടായിരുന്നുള്ളു--കാരണം പിന്നീട് കോൺഗ്രസ് പ്രസിഡന്റ്, മന്ത്രി ആയതു കൊണ്ട്.മാറിയിരിക്കും.

  ReplyDelete
 3. Wanted to take this opportunity to let you know that I read your blog posts on a regular basis. Your writing style is impressive, keep it up! replica watches india

  ReplyDelete
  Replies
  1. Thanks.. good to know that my blog is being taken seriously..your feed back is always valuable.

   Delete
 4. You always provide quality based posts, enjoy reading your work. replica watches india

  ReplyDelete
  Replies
  1. Quality based...oops.. I am just what I am..Thanks anyway..

   Delete
 5. All of your posts are well written. Thank you. post free ads

  ReplyDelete