Saturday, July 29, 2017


ഒരു  എത്തിനോട്ടം -മലയാള സിനിമ ദേശീയ, ലോക ഭൂപടത്തിലേക്ക് -
 വി  കെ  ചെറിയാൻ മലയാള സിനിമയുടെ "നിത്യ ഹരിത " നായകൻ , പ്രേം  നസിർ  ആയിരുന്നു ആ സ്വീകരണത്തിലെ താരം .എൺപതുകളിലെ ആ സന്ധ്യയിൽ , ദേശീയ  സിനിമ ജൂറി  അദ്ധ്യക്ഷൻ  ആയതിന്റെ ഒരു  ഗൗര വ വുമായി ആയിരുന്നു  അദ്ദേഹം സംസാരിക്കാൻ  തുടങ്ങിയത്.   അദ്ദേഹം തന്റെ പ്രസംഗത്തിൽ  സുകുമാർ അഴികോടിന്റെ  പുസ്തകം "തത്വമസി "ഒരു നോവൽ എന്ന രീതിയിലും വിവരിച്ചു . അടുത്ത പ്രാസംഗികൻ ആയിരുന്ന വീരേന്ദ്ര കുമാർ  എം പി യുണ്ടോ വിടുന്നു. പേരെടുത്തു  നസിറിനെ കളിയാകാതെ  ബുക്ക് വായിക്കാതെ ബുക്കിനെ പ റ്റി  സംസാരിക്കുന്നവരെ അദ്ദേഹം ശരിക്കും കശക്കിയടിച്ചു  .  സെൻട്രൽ  ഡൽഹിയിലെ മഹാരാഷ്ട്ര  രംഗയാണ് ഹാളിൽ ഡൽഹി മലയാളി  ഫിലിം സൊസൈറ്റി അംഗങ്ങൾ  അത് ഒരു കള്ള ചിരിയോടെ കണ്ടിരുന്നു.  തിരിഞ്ഞു നോക്കുമ്പോൾ ,ഇങ്ങനെ എത്രയോ കാഴ്ചകളുടെയും, സംവാദങ്ങളുടെയും ഒരു അകെ തുകയാണ്  മലയാള സിനിമയുടെ  ദേശീയവും അന്തർ ദേശീയവുമായ  ഇന്നത്തെ അഗീകാരം.
അതിൽ  ഇനിയും അധികം മലയാളി സിനിമ രംഗം അഗീകരികേണ്ട  ഒരു സംഘടനയും ചില വ്യക്തികളും ഉണ്ട് ,ഡൽഹി മലയാളീ അസോസിയേഷനും, ഡൽഹി മലയാളീ ഫിലിം സൊസൈറ്റിയും, വി , കെ മാധവൻ  കുട്ടിയും, കെ എ നായരും, യു രാധാകൃഷ്ണനും , മാവേലിക്കര രാമചന്ദ്രനും കൂടുന്ന  കുറേപേർ.

1972ഇൽ ആണ്  ഡൽഹി മലയാളി ഫിലിം സൊസൈറ്റി  ഡൽഹിയിൽ നല്ല മലയാള  സിനിമകളുടെ ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ തുടങ്ങിയത്. അതും നഗരത്തിലെ അന്തർ ദേശീയ സമ്മേളനങ്ങൾ  നടക്കുന്ന ,വിഗ്യാൻ  ഭവനിൽ  തന്നെ. ആദ്യത്തെ ഫെസ്റ്റിവൽ പുരസ്‌കാരം  പി എൻ മേനോന്റെ  "ഓളവും തീരവും" എന്ന സിനിമക്കു  ആയിരുന്നു . 1973 ലെ അവാർഡ് മേനോന്റെ തന്നെചെമ്പരത്തിക്കും. ഇതിനിടയിലാണ് അടൂര് ഗോപാലകൃഷ്ണന്റെ "സ്വയംവരം " നാലു ദേശീയ ബഹുമതികൾ കരസ്ഥമാക്കി എല്ലാവരെയും അമ്പരപ്പിക്കുന്നത് . അതും ഒരു ഡൽഹി കഥ തന്നെ.
വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം  1965 ൽ  പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ചു ഇറങ്ങിയ അടൂർ  ഫിലിം ഫിനാൻസ് കോർപറേഷന്റെ  സഹായത്തോടെ "സ്വയംവരം" സംവിധാന൦   ചെയ്തു, ചിത്രലേഖ ഫിലിം കോപറേറ്റീവിന്റെ പേരിൽ   നാട്ടിലെ സിനിമ  തീയേറ്ററുകളിൽ 1972 ഇൽ  പ്രദർശിപ്പിച്ചിരുന്നു. ഒരു ആഴ്ചക്കു ശേഷം തീയേറ്ററുകൾ "സ്വയംവരം" പ്രദർശിപ്പിക്കുന്നത് നിര്ത്തി ..കാരണം " അടൂർ ഭാസി ഇല്ലാത്ത പാടാമോ, ഒരു നാലഞ്ചാറു    പാട്ടുകൾ ഉണ്ടെങ്കിൽ..എന്നും ചിലർ. ..അങ്ങനെ പുതിയ ചലച്ചിത്രത്തിന്റെ ഉദ്‌ഘോഷകർ ആയ അടൂരും സംഘവും  പരുങ്ങലിൽ ആയി. " പിന്നെ ഞങളുടെ പ്രതീക്ഷ അവാര്ഡുകൽ ആയിരുന്നു."  അടൂർ ആ കാലഘത്തെ അയവിറക്കി .  പി കെ നായർ പൂനെയിൽ നിന്ന്  കേരള ജൂറിയുടെ ചെയര്മാന്  ആയതു അടൂരിനും കൂട്ടർക്കും  ഏറെ പ്രതീക്ഷ നൽകി. പക്ഷെ ആ  കാലഘട്ടത്തിൽ  അവാർഡുകൾ കേരള സർക്കാരിന്റെ പി ആർ  ഡി  യിലെ ഉദ്യോഗസ്ഥ പ്രഭുക്കൾ ആയിരുന്നു  നടത്തിയിരുന്നത് . അവർ തീരുമാനിച്ചു, പുണെ ഫിലിം ഇൻസ്റിറ്റ്യൂകാ ർക്കു സിനിമയെ പറ്റി  ഒന്നും അറിയില്ല എന്നും , മേ രിലാൻഡിലെ സുബ്രമണ്യൻ മൊതലാളി   തന്നെ മലയാള സിനിമയുടെ സ്വാമി എന്നും തീരു മാനിച്ചു. ജൂറി  ചെയര്മാൻ  പി കെ നായരുടെ വാദങ്ങളെ മറി കടന്നു  "കുമാര സംഭവം" തന്നെ നല്ല മലയാള സിനിമ ആയി  1972 ൽ .

ദേശീയ അവാർഡുകൾക്ക് അന്ന് സിനിമ പോകുന്നത് മദ്രാസിലെ പ്രാദേശിക ജൂറി  എന്ന കടമ്പ കടന്നും വേണം. ആ ജൂറിയിൽ ഉള്ളത്  കേരള ജൂറിയിലെ  പി ആർ  ഡി  അംഗങ്ങളും. അങ്ങനെ നിരാശരായ ചിത്രലേഖ ഫിലിം കോഓപ്പറേട്ടീവ്‌കാർ  ഒരു നീണ്ട  ടെലിഗ്രാം  അന്നത്തെ  കേന്ദ്ര വാർത്ത വിനിമയ മന്ത്രി ഇന്ദ്ർ കുമാർ ഗുജ്‌റാളിനു  അടിക്കുന്നു. ഇന്ത്യൻ സിനിമയിലെ  പുത്തൻ പ്രവണത  ഉൾകൊള്ളുന്ന തങ്ങളുടെ സിനിമയ്ക്കു സംസ്ഥാനത്തു പറ്റിയ  ദുരോഗം, മന്ത്രി യാകുന്നത് മുൻപ്  ഫിലിം സൊസൈറ്റികളുടെ  ഇന്ത്യ ഫെഡറേഷന്റെ ഖജാൻജി ആയിരുന്ന ഗുജ്റാൾ  മനസിലാക്കി സഹായിക്കുമെന്ന്  അവർ കരുതി.

 ടെലെഗ്രാമിന്‌ മറുപടിയോ, സിനിമയുടെ കോപ്പി ചോദിക്കലോ ഡൽഹിയിൽ നിന്ന്  ചി ത്രലേഖക്കാർക്കു കിട്ടിയില്ല .  ആ  വർഷത്തെ വേനൽ കഠിനം തന്നെ ആയിരുന്നു,  അടൂരിനും കൂട്ടാളികൾക്കും . തങ്ങളുടെ സിനിമ) സ്വപങ്ങളുടെ തകർച്ചയുടെ  വേദന, വൈകുന്നേരത്തെ ഒരു ചായ കുടിയിൽ ( തിരുവനന്തപുരം  എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുള്ള കടയിൽ) അവസാനിപ്പിക്കേണ്ടിയിരുന്നപ്പോൾ ആണ് അവർ അതിശയിപ്പിക്കുന്ന വാർത്ത റേഡിയോവിൽ കേട്ടത്. "സ്വയംവരം" എന്ന സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു, നാലു ദേശീയ അവാർഡുകൾ വാരിക്കൂട്ടി. നല്ല ചിത്രം, നല്ല നടി , നല്ല സംവിധയകൻ , നല്ല സിനിമാട്ടോഗ്രാഫി  എന്നീ  അവാർഡുകൾ  റൊമേഷ് താപ്പർ ( ചരിത്ര കാരി റോമിലെ താ പ്പറുടെ  സഹോദരൻ) എന്ന സെമിനാർ  എന്ന അതി ബുദ്ധിജീവി മാസികയുടെ പത്രാധിപർ ചെയര്മാൻ  ആയ ജൂറി "സ്വയംവരത്തിനു" നൽകി ചരിത്രം സൃഷ്ടിച്ചു. നിരാശരായി ചായകുടിച്ചു, താങ്ങളുടെ പരാജയത്തിന്റെ പടുകുഴി അളക്കാൻ ഇറങ്ങി തിരിച്ച ഒരു യുവ സംഘം പിന്നെ പുറകോട്ടു നോക്കിയിട്ടില്ല. അടൂരും , കുളത്തൂരും, കെ പി കുമാരനും, അടങ്ങിയ ആ   കൂട്ടം   മലയാള സിനിമ ചരിത്രത്തിലെ വെള്ളി നക്ഷത്രങ്ങൾ  ആയി, ദേശീയമായും , അന്തർ ദേശീയവും ആയി നില കൊള്ളുന്നു, ഇന്നും.


" സ്വയംവരം " മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പോയിരുന്നു. ഗുജ്റാ`ളി ന്റെ ഇന്ത്യൻ പ്രനിധി സംഘത്തിൽ   ഞാനും ഉൾപെടുന്നിരുന്നു. മോസ്കോയിൽ പ്രദർശിപ്പിച്ച പ്രിന്റ്  ഡൽഹിയിലെ ഫിലിം ഫെസ്റ്റിവൽ  ഓഫീസിൽ  ഉണ്ടായിരുന്നത് എന്ന്  പിന്നീടാണ് അറിഞ്ഞത് ", അടൂർ പറഞ്ഞു.  മന്ത്രി  അടൂരിന്റെ ടെലിഗ്രാം  അന്നത്തെ ജൂറി ചെയർമാനെ ഏല്പിച്ചു. അദ്ദേഹം "സ്വയംവരം" കാണുവാൻ തീരുമാനിച്ചു .പിന്നീടെല്ലാം ചരിത്രം തന്നെ .. അങ്ങനെ ഡൽഹിയിലെ  പുതിയ സിനിമാക്കാരും ബുദ്ധിജീവികളും കൂടി  മലയാള സിനിമയെയും, അടൂരിനെയും ദേശീയ  സംഭവം ആക്കി.

1973 യിൽ നടന്ന ഈ സംഭവം തന്നെ ആണ്, ഡൽഹി മലയാളി അസോസിയേഷനെ, ഒരു ഡൽഹി മലയാളി ഫിലിം സൊസൈറ്റി രൂപീകരിക്കാൻ  പ്രേരിപ്പിച്ചതും. സ്വയംവരത്തിനു ശേഷം  എം ടി  യുടെ നിർമാല്യം ഏറ്റവും നല്ല ചിത്രത്തിനും , നല്ല നടനും ( പി ജെ ആന്റണി) ഉള്ള  ദേശീയ ബഹുമതി കിട്ടുകയും  ചെയ്തു.  ഇതെല്ലാം, അന്ന് വളർന്നു  വരുന്ന  പുതിയ ദേശീയ  "ന്യൂ വേവ് "ഇന്ത്യൻ സിനിമാക്കാരുടെ  മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റുകയും ചെയ്തു. അത് കൊണ്ട് തന്നെ 1974 ഇൽ  രൂപീകൃതമായ  ഡൽഹി ഫിലിം സൊസൈറ്റി  മലയാള സിനിമയിലെ പുതിയ "സംഭവങ്ങളെ " ദേശീയ  സിനിമ വേദിയിൽ പ്രതിഷ്ഠിക്കുന്ന ഇടമായി ക്രമേണ മാറി. 70 -80 കളിലെ  മലയാള സിനിയിൽ ഉണ്ടായ എല്ലാ നല്ല ചിത്രങ്ങളെയും, സ്വപ്‌നാടനം , കബനി നദി  ചുവന്നപ്പോൾ, ഉത്തരായനം , എല്ലാം  ദേശീയ മാധ്യമങ്ങയിൽ ചർച്ച ചെയ്യ പെടുവാൻ കാരണം  ഡൽഹി മലയാളി ഫിലിം സൊസൈറ്റി ആണെന്ന് നിസംശയം പറയാം. 


ജോൺ അബ്രഹാമും, അന്ന് സുപ്രീം കോടതി  ജഡ്ജി ആയിരുന്ന  വി ആർ  കൃഷ്ണ അയ്യരും ഇരിക്കുന്ന ഒരു അടിയന്തരാവസ്ഥ കാല ഫോട്ടോ മലയാള മീഡിയകളിൽ ഇന്നും ചിലപ്പോൾ കാണാറുണ്ട്. "അഗ്രഹാരത്തിൽ കഴുതക്കു " ദേശീയ പുരസ്‌കാരം നേടിയ ജോണ് ആയിരുന്നു അതിൽ നാം കണ്ടത്, ആ സ്വീകരണം ഡൽഹി മലയാളി ഫിലിം സൊസൈറ്റിയുടെ  വാർഷിക സ്വീകരണവും ആയിരുന്നു . " അന്നൊക്കെ ഏകദേശം പത്തോളം അവാർഡുകൾ മലയാള സിനിമകയു ലഭിക്കുമായിരുന്നു. ഞങൾ അവർക്കു അവാർഡിന് ശേഷം പൊതു സ്വീകരണവും, പിന്നീട് ഒരു പാർട്ടിയും നൽകിയിരുന്നു" , യൂ രാധാകൃഷ്ണൻ  മലയാള സിനിമയുടെ സുവർണ ദശയെ ഓർത്തെടുത്തു.

FFSI  യുടെ വടക്കേ ഇന്ത്യൻ  ജോയിന്റ് സെക്രട്ടറി യായും രാധാകൃഷ്ൻ ണ പ്രവർത്തിച്ചിട്ടുണ്ട്. മാത്രവുമല്ല, വിജയ മുളേ പോലുള്ള ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകർ  ഉൾപ്പെടുന്ന ഒരു വലിയ സുഹൃത്  ബന്ധം ഉണ്ടാക്കാനും  ഡൽഹി മലയാളി സൊസിറ്റി പ്രവർത്തനം വഴി രാധാകൃഷ്ണന് കഴിഞ്ഞു. ഇപ്പോൾ തലസ്ഥാനത്തെ ഹാബിറ്റാറ്  സെന്ററിലെ വാർഷിക  ഫിലിം ഫെസ്ടിവലുകളുടെ ക്യൂറേറ്റർ കൂടിയാണ് അദ്ദേഹം.

"ദേശീയ ദിന പത്രങ്ങളിലെ   എല്ലാ ക്രിട്ടിക്കുകളും  സൊസൈറ്റിയുടെ  പ്രദർശങ്ങളിലും, സ്വീകരത്തിലും, പങ്കെടുക്കുമായിരുന്നു" ഇപ്പോഴും ഡൽഹി മലയാളി ഫിലിം സൊസൈറ്റിയെ  കൊണ്ട് നടക്കുന്ന യൂ  രാധാകൃഷ്ണൻ പറഞ്ഞു. ഈ അവസരങ്ങളിൽ ആണ്  ദേശീയ നിരൂപകർ അടൂരിനെയും , അരവിന്ദനെയും, ബക്കറിനെയും, ജോണിനെയും, ടീ വി  ചന്ദ്രനെയും   നേരിട്ട് കാണുന്നതും, അവരുടെ സിനിമ സങ്കല്പങ്ങൾ മനസിലാക്കുകയും ചെയ്തത്. ദി വീക്കിന്റെ  ആദ്യകാല ലേഖന ആയിരുന്ന അനിൽ സാരി അങ്ങനെ ആണ്  ബക്കറിന്റെ  വലിയ ആരാധകൻ ആകുന്നത്.

" ആയിരത്തിൽ അധികം അംഗങ്ങൾ ഉണ്ടായിരുന്നു ഡൽഹി മലയാളി ഫിലിം സൊസൈറ്റിയിൽ , ടാറ്റ കമ്പനിയിൽ   നിന്ന്   നിന്ന് റിട്ടയർ ചെയ്ത  കോഴിക്കോട്  കാരൻ  ആയ കെ എ നായർ പറഞ്ഞു.  " എൺപതുകളിൽ  മഹാരാഷ്ട്ര രംഗയാനയിലെ  സീറ്റിങ് 850  ആയിരുന്നു. അത് കൊണ്ട്  ആയിരത്തിൽ അംഗ സംഖ്യ  നിറുത്തി. അന്നൊക്കെ എല്ലാ ഷോകളും ഹൌസ്  ഫുൾ തന്നെ ആയിരുന്നു. കാരണം വൈകുന്നേരം  അന്ന്  നല്ല  സിനിമകൾ കാണണമെകിൽ ഞങ്ങളുടെ സൊസൈറ്റിയിൽ തന്നെ വരണമായിരുന്നു."    സൊസൈറ്റിയുടെ സെക്രട്ടറി ആയി ദീർഘ കാലം പ്രവർത്തിച്ച നായർ ഓർമിച്ചു.

എല്ലാ നല്ല സിനിമകളും  ഡൽഹി മലയാളി ഫിലിം സൊസൈറ്റിയിൽ എത്താൻ മറ്റൊരു കാരണം അതിന്റെ ദീർഘ കാല പ്രസിഡന്റ് ആയിരുന്ന മാത്ര്ഭൂമിയുടെ ഡൽഹി പ്രതിനിധി  വി കെ മാധവൻ കുട്ടി  കൂടി ആയിരുന്നു.  കാരണം എല്ലാ സംവിധയകരുടെയും , സാഹിത്യ കാരന്മാരുടെയും  ഡൽഹിയിലെ ആതിഥേയ്ൻ  മാധവൻ കുട്ടി ആയിരുന്നു എന്നത് തന്നെ.  " മാധവൻ കുട്ടിയുടെ   ടൈപ്പ് റൈറ്ററിൽ  അടൂർ   ഗോപലകൃഷ്ണൻ കൊടിയേറ്റത്തിന്റെ  പ്രിവ്യു  ക്ഷണ കത്തുകൾ സ്വയം ടൈപ്പ് ചെയ്യുന്നതും, അതിനു ശേഷം  അതുമായി  ഒരു ഓട്ടോ റിക്ഷവയിൽ കയറി പോയി ദേശീയ സിനിമ  നിരൂപകരെ ക്ഷണിക്കുവാൻ പോകുന്നത്   ഞാൻ ഓർക്കുന്നു ", ആ കാലഘട്ടത്തിലെ മാധവൻ കുട്ടിയുടെയും, അരവിന്ദന്റേയും സന്തത സഹചാരി ആയിരുന്ന എഴുത്തുകാരൻ സക്കറിയ  ഓർമ്മിക്കുന്നു. " ശരി ആണ് അങ്ങനെ ഒക്കെ അന്ന് ചെയ്യേണ്ടി വന്നിരുന്നു ", അടൂരും സമ്മതിക്കുന്നു.

മാധവൻ കുട്ടിയുടെ ഓഫീസിൽ  ,സാഹിത്യകാരന്മാരെയും സിനിമക്കാരെയും  സ്വീകരിച്ചു ഡൽഹി ചുറ്റിക്കറങ്ങൾക്ക്  കൂട്ടായി  മറ്റൊരാൾ കൂടി .ഉണ്ട് . മാതൃഭൂമി ഓഫീസിന്റെ അടുത്ത് തന്നെ  ആകാശവാണി യിൽ മലയാള വിഭാഗത്തിലെ മാവേലിക്കര രാമചന്ദ്രൻ, എന്ന മാവേലി.  അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാത്ത  മലയാള സാംസ്‌കാരിക നായകർ ഇല്ല എന്ന്  പറയാം.  ഒറ്റയാനായ  മാവേലി  എല്ലാവരുടെയും സന്തത സഹചാരി ആയിരുന്നു, പ്രേതേകിച്ചു  സിനിമ, സാഹിത്യകാരന്മാരുടെ. മാവേലി അടൂർ, അരവിന്ദൻ   സിനിമകളിലെ ഒരു എക്സ്ട്രാ അഭി നേതാവ് കൂടെ ആകുന്നത് അങ്ങനെ ആണ്. കാരണം  അവരുടെ ഡൽഹി  സഞ്ചാരത്തിലെയും, ഡൽഹി മലയാളി  സൊസൈറ്റി  പ്രദര്ശനങ്ങളുടെയും നടത്തിപ്പുകാരനായും അദ്ദേഹം ഉണ്ടായിരുന്നു എന്നത് കൊണ്ടാണ്.
ഈയിടെ അടൂർ തന്റെ സിനിമയുമായി ഡൽഹിയിൽ എത്തിയപ്പോൾ  അദ്ദേഹത്തെ കാണാൻ എത്തിയത് 70 കൽ മുതൽ സിനിമയെ പറ്റി  നിരന്തരം എഴുതുന്ന , ഏഷ്യൻ  സിനിമ പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ച  ശ്രീമതി ഉമാ വാസുദേവ് ആയിരുന്നു. .." ദിലീപ്  കഥാപാത്രത്തിന്റെ ഇന്റർവ്യൂ സ്വീക്യുഎൻസ്   തന്നെ "പിന്നെയും" സിനിമയുടെ തീം വെളിവാക്കുന്നു " എന്ന് ഉമാ വാസുദേവ് പറയുന്നു", ...അടൂർ പറഞ്ഞു. ഉമാ വാസുദേവ്, സ്റ്റേറ്റ്സ്മാൻ പത്രത്തിലെ  അമിത മാലിക്, ടൈംസ് ഓഫ് ഇന്ത്യയിലെ  ഷമീം, ലിങ്കിലെ ജോണ് ദയാൽ , ഹിന്ദുസ്ഥാൻ ടൈംസിന്റെ  അനിൽ സാരി എല്ലാവരും അടൂരിന്റെ  സുഹൃത്തുക്കൾ തന്നെ . കാരണം അദ്ദേഹത്തിന്റെ സിനിമ വഴി ആണ് അവരൊക്കെ മലയാള സിനിമയെ നോക്കി കാണുവാൻ തുടങ്ങിയത്..അതിനു വഴി ഒരുക്കിയത്  ഡൽഹി മലയാളി ഫിലിം സൊസൈറ്റിയും.
 എന്നാൽ ഇതൊന്നും മലയാള സിനിമയെ അന്തർ ദേശീയ നിലവാരത്തേക്കു , ലോക സിനിമയുടെ ശ്രദ്ധ ആകർഷിക്കാൻ പര്യാപ്ത മല്ലായിരുന്നു.  അവിടെയാണ്  ലണ്ടനിലെ ഗാർഡിയൻ  പത്രത്തിന്റെ സിനിമ ലേഖകനും,ഇന്ത്യൻ സിനിമയെ ലോകത്തിനു തുറന്നു കാട്ടിയ ഡെറിക് മാൽകം , ഫ്രഞ്ച് മാധ്യമം ലെ മോണ്ട് പ്രതിനിധി മെർക്കൽ എന്നിവരുടെ  എഴുത്തുകൾ ശ്രദ്ധേയം ആകുന്നത്. റേ യെ  മാത്രമല്ല, ഡൽഹി അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലിലെ ആകർശ്ശകങ്ങൾ ആയി മാറിയ  ആയ അടൂർ, അരവിന്ദൻ, എന്നിവരെ അവർ ശ്രദ്ധി ക്കുവാൻ  തുടങ്ങി; അതിനു ശേഷം അമേരിക്കൻ -  ദി ഫിലിം ക്വാർട്ടർലി  , കാലിഫോർണിയ യൂണിവേഴ്സിറ്റി യുടെ ഫിലിം ജേർണലും. സതി ഖന്ന എഴുതിയ അരവിന്ദനെ പറ്റിയുള്ള ലേഖനം , ഫിലിം ക്വാർട്ടർലിയിൽ വന്നത് , ഈ ലേഖകൻ ഇന്നും ഓർമ്മിക്കുന്നു. 
അടൂരിന്റെ ഈ യൂറോപ്യൻ  - മാൽകം-മെർക്കൽ - ഇൻട്രൊഡക്ഷൻ ആണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അഗീകരിക്കാനും കാരണം. എലിപ്പത്തായതിനു അദ്ദേഹത്തിന് കിട്ടിയ ആ അഗീകാരം, റേ ക്കു മാത്രമാണ്  ഇന്ത്യയിൽ  നിന്ന് കിട്ടിയത്.  അത് കൊണ്ട് തന്നെ ആണ്. അമേരിക്കയിലെ  വിസ്കോസിന് യൂണിവേഴ്സിറ്റി  ഇന്ന് ഒരു അടൂർ ആർക്കിയെവ് ഉണ്ടാക്കിയിട്ടുള്ളതും.
എലിപ്പത്തായം തോമസ് ഏലീയായുടെ  "സർവൈവേഴ്സ് "മായി സാമ്യം ഉണ്ട് എന്ന് പറയുന്നവർക്കുള്ള മറുപടി, തോമസ്  ആലിയ തന്നെ പറയുന്നു.  ഒരു ഇന്ത്യ സന്ദർശന വേളയിൽ ഈ ലേഖകന്റെ  ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു." ഇന്ത്യയിൽ ഞാൻ കണ്ട സിനിമകളിൽ , "എലിപ്പത്തായം" , നിസംശയമായും ഒരു ക്ലാസിക് തന്നെ ആണ്. ". വര്ഷങ്ങള്ക്കു ശേഷം അടൂർ പറയുന്നു  തന്റെ സിനിമകൾ പുതിയ ആസ്വാദകരെ കണ്ടെത്തിയിരിക്കുന്നു , ലാറ്റിൻ അമേരിക്കയിൽ.  തോമസ്  ആലിയ  തന്റെ മറ്റു ലാറ്റിൻ അമേരിക്കൻ സിനിമ പ്രവർത്തകരോടും തന്റെ  "എലിപ്പത്തായം" അത്ഭുതം പങ്കു വെച്ചിരിക്കണം.  "കൊടിയേറ്റവും " തമ്പും " കണ്ട  റേയും, തന്റെ അത്ഭുതവും സന്തോഷവും പങ്കു വെച്ചത് കൊണ്ടും കൂടിയാണ്  മലയാള സിനിമക്കു രണ്ടു ലോകോത്തര സിനിമ സംവിധായകർ  പിറന്നത്. ഏതു നിരൂപകനേക്കാളും, ഒരു മുതിര്ന്ന സിനിമ പ്രതിഭയുടെ വാക്കുകൾ ഒരു സിനിമയെ മഹത്തരം ആക്കു മല്ലോ.

എന്തിനു ഇന്ന് മലയാളി വളരെയേറെ ആസ്വദിക്കുന്ന  വാർഷിക കേരള അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടത്തുന്ന ചലച്ചിത്ര അക്കാഡമിയുടെ രൂപകല്പയും  ഡൽഹിയിലാണ് നടന്നത്. 1982 ഇലെ കേന്ദ്ര ഫിലിം  കമ്മിറ്റിയിൽ , അതും കന്നഡ സാഹിത്യ പ്രതിഭ ശിവരാമ കാരത്തിന്റെ നേതൃത്വത്തിൽ . ഒരു മലയാളിയും  ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നു-അടൂർ ഗോപാലകൃഷ്ണൻ. അവരുടെ നിർദേശമായിരുന്നു എല്ലാ സംസ്ഥാനത്തും ഒരു ചലച്ചിത്ര അക്കാദമി . കേരളവും, കർണാടകവും മാത്രമാണ് ആ നിർദേശം   ഇതുവരെ നടപ്പിലാക്കിയത് എന്നതും ശ്രദ്ദേയം  ആണ്.
 അങ്ങനെ മലയാള സിനിമയുടെ  അതിന്റെ ഉയർച്ചയിലും ഡൽഹിയും, ഡൽഹി ഫിലിം മലയാളി സൊസൈറ്റിയും, അതിലെ ചില വ്യക്തികളും, ചരിത്രപരമായി ഒരു വലിയ പങ്കു വഹിച്ചിരുന്നു.  കേരളത്തിലെ സിനിമാ ചരിത്രകാരന്മാർ വിട്ടുപോയേക്കാവുന്ന  ഒരു വലിയ പങ്ക്.


2 comments: