Tuesday, November 21, 2017

ജെഹാൻഗീർ  ബൗനാഗരി ---എന്ന ഇന്ത്യൻ ഫിലിം ഫെസ്ടിവലുകളുടെ  പിതാവിനെ   ഓർക്കുമ്പോൾ….
 


വി കെ ചെറിയാൻ

( 1921-2004)

ഈ വര്ഷം  വടക്കു കിഴക്കൻ നഗരമായ ഗോഹട്ടിയും  ഇന്റർനാഷണൽ  ഫിലിം ഫെസ്റ്റിവലിന്  ആഥിത്യം വഹിക്കുവാൻ പോകുകയാണ് . ഇതോടെ ഗോവ  ഉൾപ്പെടെ  ഏഴു   വലിയ അന്തർ  ദേശീയ ഫിലിം ഫെസ്ടിവലുകൾ നടക്കുകയാണ് , ഇന്ത്യയിൽ.


എങ്ങനെ ഇന്ത്യ  ഇത്രവലിയ ഫിലിം ഫെസ്റ്റിൿവലുകളുടെ  കേന്ദ്രം ആയി ..എങ്ങനെ ആണ് ഈ ഫെസ്റ്റിവൽ സംസ്കാരം ഇന്ത്യയിൽ എത്തപ്പെട്ടത് എന്ന് പരിശോധിക്കേണ്ടത്  തന്നെ ആണ്.

ചരിത്രം പറയുന്നത്  1952  ഇൽ  ആണ് ആദ്യമായി ഇന്ത്യയിൽ ഒരു അന്തർ  ദേശീയ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപെട്ടത്.  അത് ഏഷ്യയിലെ തന്നെ ആദ്യത്തെ  ഫിലിം ഫെസ്റ്റിവൽ ആയിരുന്നു.  ഈ ഫെസ്റ്റിവലിന്റെ പുറകിലെ  പ്രധാന വ്യക്തികൾ, സംഘാടകർ  രണ്ടു  പേര് ആയിരുന്നു. ഇങ്ങനെ ഒരു ആശയം സ് കേന്ദ്ര സർക്കാരിന്റെ  കൊണ്ട്  അഗീകരിപ്പിച്ച  ഇന്ദിര ഗാന്ധിയും, ഈ ഫെസ്റ്റിവൽ  സംഘടിപ്പിച്ച  ജെഹാൻഗീർ  ബൗനാഗരി എന്ന ഫ്രഞ്ച്  ഇന്ത്യക്കാരൻ -ജീൻ ...

മുൻ  ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ  പ്രസിഡന്റ്  ഗൗതം കൗൾ  ഫിലിം ഫെസ്ടിവലുകളുടെ  ഈ ആരംഭം ഇങ്ങനെ  വിവരിക്കുന്നു. ഇന്ദിരാ  ഗാന്ധിയുടെ 1950 ലെ ഒരു പാരീസ് സന്ദര്ശനത്തിലാണ് , അവർ  ആദ്യമായി ജീനിനെ കാണുന്നത്.  അന്ന് അദ്ദേഹം യുനെസ്കോയിലായിരുന്നു  പണിയെടുത്തിരുന്നത്. ബൊoബേയിൽ  ഇന്നത്തെ ഫിലിം ഡിവിഷന്റെപൂർവികർ  ആയിരുന്ന  ബ്രിട്ടീഷ് സംഘടനയിലെ ഒരു ഫിലിം മേക്കർ ആയിരുന്നു ജീൻ.  അദ്ദേഹം ഇന്ത്യയിൽ ഒരു പുതു സിനിമ സംസ്കാരം വളരേണ്ടത്തിനു കുറിച്ച് സംസാരിച്ചു. ലോക സിനിമയിലെ  നല്ല നിർമിതികൾ ഇന്ത്യയിൽ കാണിച്ചു ആണ് ഈ  സംസ്കാരം  വളർത്തെണ്ടത്  എന്നും ജീൻ അന്ന് പ്രധാന മന്ത്രി  നെഹ്രുവിന്റെ മകൾ മാത്രമായിരുന്ന ഇന്ദിര ഗാന്ധിയോട് പറഞ്ഞു .

" പാരിസിൽ നിന്ന് വന്നതിനു ശേഷം ഇന്ദിര ഗാന്ധി  ഒരു നോട്ട്  നെഹ്രുവിനു കൊടുത്തു. പുതിയ രാജ്യത്തെ കെട്ടിപ്പടുക്കുന്ന  നെഹ്‌റു  ആ  നോട്ട് തന്റെ  വാർത്താ വിനിമയ  മന്ത്രിയെ ഏല്പിച്ചു . അത് കണ്ട മന്ത്രി ആരാണ് ഈ നൊട്ടിനു പുറകിൽ എന്ന് കണ്ടു പിടിക്കുയതും, ഇന്ദിര ഗാന്ധിയെ തന്നെ  ജീൻ  എന്ന ജെഹാജിർ ബൗനാഗരിയെ  ഇന്ത്യയിൽ കൊണ്ട് വന്നു, ആദ്യത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുക  എന്ന ഭരിച്ച ചുമതല ഏല്പിക്കുകയൂം ചെയ്തു.ഇതിനായി  ജീനിനെ മന്ത്രലയത്തിന്റെ  ഉപദേശകനായി  നിയമിച്ചു . അദ്ദേഹമാണ്  1952  ലെ ആദ്യ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്." കൗൾ പറഞ്ഞു.
പ്രധാന മന്ത്രി നെഹ്‌റു തന്നെ ആണ് ആദ്യത്തെ ഇന്ത്യൻ , ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 1952  ജനുവരി 21 ഇൽ  ഉൽഘാ ടനം ചെയ്തത്.  ഇരുത്തപ്പത്തി മൂന്ന്  രാജ്യങ്ങളും , ഐക്യ രാജ്യളുടെ  (UN ) പ്രതിനിധികൾ , നാൽപതു ഫീച്ചർ ഫിലിമും, നൂറിൽ പരം ചെറു ചിത്രങ്ങളുമായി  ആദ്യ അന്തർ  ദേശീയ ചലച്ചിത്രമേളയിൽ പങ്കെടുത്തു. മേളയുടെ പ്രധാന കേന്ദ്രം ബോംബെ  തന്നെ ആയിരുന്നു, ജനുവരി 24  മുതൽ ഫെബ്രുവരി ഒന്ന് വരെ ആയിരുന്നു അവിടെ പ്രദര്ശങ്ങൾ . അതിനു ശേഷം മേള ഡൽഹി, മദ്രാസ്, കൽക്കട്ട  എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചു , പുത്തൻ  ഒരു ചലച്ചിത്ര സംസ്കാരത്തിന് നാന്ദി  കുറിച്ചു

ആദ്യ ഫെസ്റ്റിവൽ ഉൽഘാ ദാനം ചെയ്തു കൊണ്ട് നെഹ്‌റു പറഞ്ഞു,"  ഇന്ത്യൻ ഫിലിം ഇൻഡസ്ടറി സംഖ്യയിൽ വളരുന്നുണ്ട്, പക്ഷെ ഈ മേള വഴി  അവരുടെ  ഗുണ നിലവാരവും മെച്ചപ്പെടും എന്ന് ആശംസിക്കുന്നു."  അത് തന്നെ ആണ്  1962  മുതൽ എല്ലാ വർഷവും നടന്നു വരുന്ന  ഇന്ത്യൻ അന്തർ ദേശീയ ഫിലിം ഫെസ്റ്റിവൽ (ഇപ്പോൾ ഗോവയിൽ എത്തി നില്കുന്നത്) ഉദ്ദേശിക്കുന്നതും..അന്നത്തെ മേളയെ കുറിച്ച് 1955 ഇൽ  ഇന്ത്യയിൽ  എത്തിയ ബ്രിട്ടീഷ് ഫിലിം പണ്ഡിത  മേരി സേത്തൻ  ഇങ്ങനെ എഴുതി."  ആദ്യ ഫിലിം ഫെസ്റ്റിവലിനെ സിനിമകൾ ഇന്ത്യൻ സിനിമ കുതുകികളിൽ  ഒരു വലിയ മാറ്റങ്ങൾ ഉണ്ടാക്കി, പ്രതേകിച്ചു ഇറ്റാലിയൻ , ജാപ്പനീസ്  സിനിമകൾ വഴി. സിനിമയെ പറ്റി  ഒരു പുതിയ അവബോധം ഈ ഫെസ്റ്റിവൽ ഇന്ത്യയിൽ  സൃഷ്ടിച്ചു എന്ന് നിസംശയം പറയാം ." മേരി സേത്താൻ ഇന്ത്യയുടെ ആദ്യത്തെ പുതിയ  സിനിമ സംസ്കാരത്തിന്റെ പ്രജ്ഞാതാവ്‌ മാത്രമല്ല, ഇന്ത്യൻ ഫിലിം  സൊസൈറ്റി പ്രസ്ഥാനത്തിന്റെ സംഘടക കൂടിയായിരുന്നു; ഇന്ദിര ഗാന്ധിയുടെ അടുത്ത സുഹൃത്തും, നെഹ്‌റു കുടുംബത്തിന്റെ  അവസമായിരുന്ന  തീൻ മൂർത്തി ഭവനിലെ സ്ഥിര  അതിഥിയും. സത്യജിത് റായിയെ  ഒരു ലോക ഫിലിം മേക്കർ ആക്കാൻ ഇവരുടെ പങ്കു  വളരെയാണ്...സത്യജിത് റായുടെ ആദ്യത്തെ ജീവിത കഥ എഴുതിയതും  മേരി സേത്തൻ തന്നെ.

ആദ്യ ഫിലിം ഫെസ്ടിവളോടെ ജീൻ ബൗനാഗരിയുടെ  ഇന്ത്യൻ സിനിമ രംഗത്തെ ബാന്ധവം അവസാനിക്കുന്നില്ല .  1950  ഇൽ  ആണ് ആദ്യ ഫിലിം അന്യൂഷണ കമ്മിറ്റി  റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റ്  സ്വീകരിക്കുന്നത്. ആ  റിപ്പോർട്ടിൽ ആണ്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫിനാൻസ് കോർപ്രോറേഷൻ ,ഫിലിം ആര്കയ്‌വ് , ഫിലിം സൊസൈറ്റി പ്രസ്ഥാനം  എന്നിവയെ   ഇന്ത്യൻ സിനിമകയു  ഒരു പുതിയ സംസ്കാരം നിര്മിച്ചെടുക്കുവാൻ  സ്ഥാപിക്കണം എന്ന നിർദേശം ഉണ്ടായതു. ഈ നിർദേശങ്ങളെ നടപ്പിലാക്കാൻ  സർക്കാർ  ജീനിനെ തന്നെ ആണ് ഏല്പിച്ചത്.  പക്ഷെ അദ്ദേഹത്തെ മന്ത്രലയത്തിലെ ഉപദേശകനായി അല്ല. ഫിലിം ഡിവിഷന്റെ മേധാവി എന്ന നിലയിലാണ് സർക്കാർ ഇന്ത്യയിൽ പിടിച്ചു നിറുത്തിയത്.

"ബൗനാഗരിയാണ്, ഭാരത സർക്കാരിന്റെ പരസ്യ ചിത്രങ്ങളുടെ വിഭാഗമായ ഫിലിം ഡിവിഷനെ ഒരു ലോക നിലവാരത്തിലുള്ള  ഡോക്യുമെന്ററി  യൂണിറ്റ് ആക്കി മാറ്റിയത്, അതും അൻപതുകയിലെയും, അറുപതു കാലിലും തന്നെ.  നിയോ റീലിസ്‌റ്   സിനിമ സങ്കേതങ്ങൾ   ഇന്ത്യയിലേക്ക് കൊണ്ടുവന്നതും അദ്ദേഹം ആയിരുന്നു,. അദ്ദേഹം കമ്മീഷൻ  ചെയ്ത  ഇന്ത്യയെ പറ്റിയുള്ള സ്വാതന്ത്രത്തിന്റെ  ഇരുപത്തി അഞ്ചാം വാർഷികതിനെ പറ്റിയുള്ള  ചിത്രങ്ങൾ ലോകത്തു എമ്പാടും പ്രദര്ശിപ്പിക്കപെടുക ഉണ്ടായി.", ജീനിന്റെ  ഫിലിം ഡിവിഷൻ പ്രവർത്തനത്തെ പറ്റി, കേംബ്രിഡ്ജ് ഗവേഷകൻ  പീറ്റർ സ്യൂട്ടോറിസ്  എഴുതി.

" എന്റെ അച്ഛൻ (ജീൻ) പുതിയ നല്ല  ഫിലിം മേക്കേഴ്സിനെ കണ്ടെത്തുകയും, അവർക്കു അവസരം കൊടുക്കയും ചെയ്യുന്നതിൽ അഗ്രഗണ്യൻ ആയിരുന്നു. സുഖ് ദേവ്, എം ഫ് ഹുസൈൻ , എൻ  വി കെ മൂർത്തി തുടങ്ങിയവർ അദ്ദേഹത്തിന്റെ കണ്ടു പിടിത്തങ്ങൾ ആണ്." ജീനിന്റെ മകൾ ജാനിനെ  ബറൂച്ച  പറയുന്നു.
എന്തിനു പറയുന്നു , നമ്മുടെ ഒക്കെ പ്രിയങ്കരനായ പി കെ നായർ (നായർ സാർ) ജീനിനെ ഒരു കണ്ടു പിടിത്തം തന്നെ ആയിരുന്നു.   എനിക്ക് അനുവദിച്ച അവസാനത്തെ കൂടിക്കാഴ്ചയിൽ അദ്ദേഹം ജീനിനെ ഓർത്തെടുത്തു. " " ആദ്യത്തെ ഫിലിം ഫെസ്റ്റിവലിന്റെ പുറകിൽ ഒരു ബൗനാഗരിയാണ് എന്ന് ബോംബയിൽ  വാർത്ത പടർന്നു. മാത്രവുമല്ല അദ്ദേഹം പുതിയ  ഫിലിം സ്ഥാപനങ്ങളുടെ പണി പുരയിൽ ആണ് എന്നും അറിഞ്ഞു. ഞാൻ ഡൽഹിയിൽ പോയി അദ്ദേഹത്തെ കണ്ടു. നിങളെ പോലെ ഉള്ളവരെ ആണ് എനിക്കും പുതിയ ഫിലിം സ്ഥാപനങ്ങൾക്കും ആവശ്യം , ജീൻ എന്നോട് പറഞ്ഞു. അടുത്ത് തന്നെ  പരസ്യ പെടുത്തുവാൻ പോകുന്ന ഫിലിം ഇൻസ്റ്റിറ്റിറ്റു ട്ടിന്റെ  ലൈബ്രറിയുടെ  ചുമതലക്കാരൻ ആയി എന്നെ ആണ് അദ്ദേഹം കണ്ടിരുന്നു എന്ന് ഞാൻ വിചാരിച്ചില്ല. 


അവിടെയാണ് ദേശീയ ഫിലിം ആർക്കിവിന്റെ  തുടക്കവും", നായർ സാർ നദിയുടെ ജീനിനെ ഓർത്തു . ആ സമയത്തു നായർ സാർ  ബോംബെയിൽ  മെഹബൂബ് സ്റ്റുഡിയോയിൽ  അസിറ്റന്റ് ഡയറക്ടർ  ആയി കഴിയുന്ന കാലമായിരുന്നു.

അങ്ങനെ ആദ്യ അന്തർ ദേശീയ  ഫിലിം ഫെസ്റ്റിവൽ ഒരു പുതിയ കാഴ്ചയുടെ സംസ്കാരം മാത്രമല്ല, ഒരു പുതിയ സിനിമ സംസ്കാരത്തെ തന്നെ  വാർത്തെടുത്തു  എന്ന് പറയേണ്ടി വരും.  അതിനു കാരണക്കാരൻ  അന്തർ ദേശീയ  ഫിലിം ഫെസ്ടിവലുകളുടെ  പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന  ജെഹാഗീർ  ബൗനാഗരി എന്ന ജീൻ  തന്നെ. ഇന്ത്യയിലെ ഓരോ ഫെസ്റ്റിവലും, അവിടുത്തെ കൂട്ടായ്മകളും  ഓർമിച്ചെടുക്കേണ്ട  ഒരു വെക്തി.
(Ref. India’s film society movement: The Journey and Impact by VK Cherian. Publishers SAGE India)


No comments:

Post a Comment