Wednesday, June 20, 2018

 മലയാള നവ സിനിമയുടെ കുതിപ്പും കിതപ്പും   . വി കെ ചെറിയാൻ(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ ലേഖനം )

ഈ. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട്  ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം - ചോദ്യം ആവർത്തിക്കാൻ പറഞ്ഞു.  വീണ്ടും അതെ ചോദ്യം ആവർത്തിച്ചു.അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. ഇത്, ലിജോ ജോസിന്‍റെ മാത്രമല്ല, നല്ല സിനിമ എന്ന പേരിൽ ഇറങ്ങുന്ന മിക്ക ആധുനിക മലയാള സിനിമകളുടേയും സംവിധായകരുടെ പ്രശ്‌നമാണ്- ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ലോകം ശ്രദ്ധിക്കുന്ന, നല്ല മലയാള സിനിമയുടെ തന്നെ പ്രശ്നമാണ്.
ഇതേ ചോദ്യം, " ആറടി " എന്ന സിനിമയുടെ സംവിധായകനോടും ചോദിക്കുകയുണ്ടായി.  ദളിത് ശവമടക്കിന്റെ പ്രശ്ങ്ങളിൽ   എന്ത് കൊണ്ട് ഇടതു പക്ഷ പാർട്ടികളെ  കാണിച്ചില്ല എന്ന്. അദ്ദേഹവും പറഞ്ഞത്  ഇടതു പക്ഷ പാർട്ടികളുടെ  ഇടപെടലുകളും, കോൺഗ്രസ്സും, ബി ജെ പിയിൽ നിന്ന് വെത്യസ്ഥമല്ലായിരിക്കും എന്നാണ്.  അത് പോലെ തന്നെ  "സ്  ദുർഗ്ഗയു "ടെ സംവിധായകനും , എന്ത് കൊണ്ട്  സെക്സി  ദുര്ഗ ആയിരുന്നു   എന്ന ചോദ്യത്തിൽ നിന്ന് തടി തപ്പുന്നതും കാണേണ്ടി വന്നു. ക്യാ ബോഡിസ്‌കേപ്പ് ആകട്ടെ, ഒരു പ്രവാസി മലയാളയിടെ സംഘപരിവാറിന്റെ എതിരെ ഉള്ള ആക്രോശത്തിൽ, കോടതിയുടെ  സഹായത്തോടെ മാത്രം കാണിക്കേണ്ട അവസ്ഥയിലേക്ക് പോകേണ്ടി വന്നു.സിനിമയിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ‘പച്ചജീവിതാ’ഖ്യാനത്തിനപ്പുറം അവർക്കു ചലച്ചിത്രപരമായി, കലാപരമായി, സാമൂഹ്യമായി,എന്തെങ്കിലും പറയുവാനുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമുക്ക് കിട്ടാതെ പോകുന്നത് ഈ ഉത്തരം തന്നെ ആണ്, ഒരുസിനിമയിലെ നല്ലതോ, ചീത്തയോ ആക്കുന്നത്. മാത്രവുമല്ല ഈ സിനിമ പറച്ചിലിന്  ഒരു ടെലിവിഷൻ ഡോക്യൂമെന്ററിയിൽ നിന്ന് എന്തെങ്കിലും  വ്യതിരിക്തമായി സംവദിക്കാൻ ഉണ്ടോ എന്നും  നോക്കേണ്ടി വരും. അവിടെയാണ്  മിക്ക സിനിമകളിലും, ടെലിവിഷനും, സിനിമയും തമ്മിലുള്ള  അകലം കുറയുന്നത്. അവിടെ തന്നെ ആണ് അത്, വെറും കാലിക പ്രസക്തിയിൽ നിന്ന് മാത്രം സംസാരിക്കുന്ന ഒരു മാധ്യമ സംഭവം ആകുന്നതും
സിനിമ, ഒരു സാംസ്‌കാരിക ഉല്പന്നമാണെന്ന ഉത്തമ ബോദ്ധ്യത്തിൽ ആണ് ഈ എഴുത്ത്.. അത് കൊണ്ട് തന്നെ ഇതിന് സാധാരണ സിനിമ , അതായത് ഇവിടെ, ബോക്സ് ഓഫീസിനെ ലക്ഷ്യമാക്കി, അവാര്ഡുകളെ മാത്രം  ലക്ഷ്യമാക്കി പടച്ചു വിടുന്ന സിനിമയുടെ അളവുകോൽ അല്ല ഉപയോഗിക്കുന്നത്. നല്ല സിനിമ ഒരു നല്ല ചെറുകഥ പോലെ, നോവൽ പോലെ, കവിത പോലെ, ശിൽപം പോലെ, നമ്മെ, സഹൃദയരെ, മാനുഷിക-സൗന്ദര്യ- സാമൂഹ്യ-ജീവിത ബോധത്തിന്‍റെ ഉയർന്ന നിലയിലേക്ക് കൊണ്ടു പോകുന്ന ഒരു കലാകൃതി എന്ന വിശ്വാസത്തിലാണ് ഈ എഴുത്തു. . അവിടെയാണ് മലയാള സിനിമയിലെ പുതിയ കൃതികളെ പറ്റി  ചർച്ച ചെയ്യുമ്പോൾ  ഇങ്ങനെ  ചില അസുഖ കരങ്ങളായ ചോദ്യങ്ങൾ ഉയരുന്നത്. കൂടെ, ഇത്തരം സിനിമകളെ   വലിയ നിലയിൽ ആഘോഷിക്കുന്ന മലയാളിയുടെ ‘നല്ല സിനിമ’ ആസ്വാദനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും. അതിനു കാരണം മലയാളി ആഘോഷിക്കുന്ന പല സിനിമകളും  ദേശീയമായോ, അന്തർ ദേശീയമായോ അപൂർവമായേ  ആഘോഷിക്ക പെടുന്നുള്ളൂ  എന്നതും ഈ ചോദ്യത്തിന്റെ  പ്രസക്തി കൂടുന്നു.


, ഇ മ  യോ, ആറടി, സ് ദുര്ഗ , ആളൊരുക്ക0, മാൻഹോൾ , അതിശയങ്ങളുടെ വേനൽ , തൊണ്ടി  മുതലും ദൃക്‌സാക്ഷികളും , ഭയാനകം, കാ  ബോഡിസ്‌കേപ്പ്  എന്നെ സിനിമകളുടെ കാഴച അനുഭവത്തിലൂടെ ആണ് ഈ കുറിപ്പ്. ഈ സിനിമകളിലൂടെ  മലയാള നല്ല സിനിമളുടെ, ആര്ട്ട് ഹൗസ്  സിനിമകളുടെ പോക്ക് എങ്ങോട്ടു എന്ന് നോക്കികാണുവാനും. ഈ സിനിമകൾ എല്ലാം തന്നെ കേരളത്തിൽ നല്ല സിനിമയായി ആഘോഷിക്ക പെടുന്നത് കൊണ്ട് തന്നെ, ചിലപ്പോൾ  ദേശീയവും, സംസ്ഥാന പരവും, അന്തർ ദേശീയമായും ശ്രദ്ധിക്ക പെടുന്നത് കൊണ്ട്  ആണ്   ഈ കുറിപ്പ്. കൂടെ  അടൂരും, അരവിന്ദനും, ജോണ് അബ്രഹാമും തുടക്കം കുറിച്ച പുതിയ സിനിമ അവബോധത്തിന്റെ  തുടർച്ച  ഈ സിനിമകളിൽ ഉണ്ടോ എന്നും കാണുവാൻ ശ്രമിക്കുന്നു.

ആളൊരുക്ക൦  , ഇന്ന്  ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന  ട്രാൻസ്‍ജൻഡർ  പ്രശ്ങ്ങളുടെ കൈകാര്യമാനു  അതിനെ വേർതിരിക്കുന്നത്.  പക്ഷെ ഒരുതരം  സിനിമയില്ലായ്മ, ടെലിവിഷൻ കണ്ടു സിനിമയും, ടെലിവിഷൻ കൂടി കലർന്ന ഒരു തരം  പുതിയ ജീവിയെ ആണ് നാം അതിൽ കാണുന്നത്. മാത്രവുമല്ല , ട്രാൻസ്‍ജിൻഡർ മകൻ ആയിപോയതിൽ  ഉള്ള   ഒരു അച്ഛന്റെ  വേദനയുമായി കൂട്ടി കുഴച്ചു  സിനിമയുടെ യഥാർത്ഥ  വിഷയത്തെ മറച്ചു പിടിച്ചിരിരിക്കുന്നു.

മാൻഹോളിന്റെ അവസ്ഥയും , ഏകദേശം ഇതേ പോലെ ഒരു ടെലിവിഷൻ ഫീച്ചറിന്റെ തലത്തിലേക്ക് പോകുന്നു എന്ന് പറയാം. വളരെ തീക്ഷണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ, ഉണ്ടാകേണ്ട ഒരു സൂക്ഷ്മത ആ സിനിമയിൽ ഉണ്ട്, പക്ഷെ അതിലെ മനുഷ്യത്തമില്ലായ്മയെ , ഒരു സാധാ പ്രതിഷേധത്തിന്റെ അവസ്ഥയിലേക്ക് അവസാനിപ്പിക്കൂമ്പോൾ, സംവിധായകനിൽ ടെലിവിഷൻകാരി യുടെ രൂപമാണ് കണ്ടേണ്ടി വരുന്നത്.

"തൊണ്ടി മുതലും, ദൃക്‌സാക്ഷിയും , നല്ല സിനിമയെന്ന് എല്ലാവരും  പറയുന്നതു, ശരി ആണ്  അതിൽ സിനിമയുണ്ട്, സിനിമകയു മാത്രം കാണിക്കാവുന്ന  ചില നിമിഷങ്ങൾ ഉണ്ട്..പക്ഷെ അത് ടെലിവിഷൻ സീരിയലിലും കാണിക്കാവുന്നതു അല്ലെ എന്നും  നമുക്ക് തോന്നാം. നല്ല ഡോക്യൂമെന്റഷന്. ഇ മ യെക്കാൾ നല്ലതു.  സിങ്ക് സൗണ്ട് എന്ന നീരാളി കയറി പിടിച്ചിരിക്കുന്ന മലയാള നല്ല സിനിമയിൽ , ആ നീരാളി പോലും  സഹിക്കാവുന്ന പരിധിയിൽ ആണ്  ഈ സിനിമയിൽ .  നല്ല കാഴ്ച) അനുഭവം.  ഈ സിനിമയും, "മഹേഷിന്റെ പ്രതികാരം " പോലെ, എന്താണ് സംവിധായകൻ പറയുവാൻ ഉദ്ദേശിക്കുന്നത് എന്ന്  പിടികിട്ടുവാൻ കുറെ പരിശ്രമിക്കേണ്ടിവരും.
എന്നാൽ "സ് ദുര്ഗ"യിൽ അങ്ങനെ ഒരു പ്രശനം ഉദിക്കുന്നില്ല.  ഒരു ഡൽഹി  പ്രേക്ഷകന് ചൂണ്ടി കാണിച്ചതു പോലെ, സംവിധായകൻ, ഗ്രാമീണ ട്രൈബലിസം ( ഗരുഢൻ തൂക്കു, തീയാട്ടം ) എന്നിവയിലൂടെ, നഗര ട്രൈബലിസം ( ഗുണ്ടായിസം, സ്ത്രീകളോടുള്ള വികലമായ പെരുമാറ്റം , സദാചാര  പോലീസ് കളി ) എന്നിവയിലൂടെ ഒരു നല്ല സിനിമ അനുഭവം തരുന്നു.  ഇവിടെ  സനൽ, തന്റെ സിനിമയിലൂടെ മറ്റു സിനിമകളേക്കാൾ വ്യത്യമായ് ഒരു  സ്റ്റെമെന്റ്റ് നടത്തുന്നുണ്ട്. അത്  ആ  സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം ഒഴിവാക്കിയിരുന്നെകിൽ. ത്രീർച്ചയായും  കൂടുതൽ ശ്രദ്ധിക്കപ്പെട്ടേനെ . സിങ്ക് സൗണ്ട് നീരാളിയുടെ പിടിത്തം ഈ സിനിമയെയെയും ബാധിച്ചിരിക്കുന്നു. കഷ്ടം.

കാ  ബോഡിസ്ക്കപ്പിലും  ഇതേ പ്രശനം ആണെന്ന് പറയാം.  ജയൻ എന്ന സംവിധായകൻ സിനിമയുടെ ക്രാഫ്റ്റ് ആരെക്കാളും വഴങ്ങുന്ന ആളാണ്‌. പക്ഷെ കേരളത്തിന്റെ  ഇന്നത്തെ വികൃത മുഖങ്ങളെ കടിച്ചു കീറുവാൻ ഒരുങ്ങുപ്പോൾ വേണ്ട  ഒരു സംയമനം അദ്ദേഹം കാണിച്ചോ എന്ന് തോന്നുന്നില്ല.  കേരളത്തിൽ  60 -70 കളി ൽ ജനിച്ചു വളർന്ന ഏതൊരു പ്രവാസിക്കും തോന്നുന്ന  ഒരു അത്ഭുതം കലർന്ന പൊട്ടിത്തെറി ജയന്റെ സിനിമയിൽ ഉണ്ട്. പക്ഷെ അത് മലയാളി സമൂഹത്തിട്നെ അര്ബുദമായി വളർന്നെന്നും, അതിനു ഒരു ദേശീയ മുഖമുണ്ടെന്നും ജയൻ മറന്നു പോയിരിക്കുന്നു. ആ ദേശീയ മുഖമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അവർ സ്റ്റേറ്റ് ശക്തി ഉപയോഗിച്ച്  തങ്ങളുടെ അജണ്ടകെതിരായ എന്തിനെയും എതിർക്കുമെന്നും ജയൻ കരുത്തേണ്ടിയിരുന്നു,തന്റെ  ആക്രോശത്തിനുള്ളിൽ .പക്ഷെ  ഏതു പുത്തൻ സിനിമയെക്കാളും ഈ ആക്രോശത്തിനിന്നു ഇടയിലും   സിനിമയുടെ ഭാഷയെവ്യാകരണത്തെ, സാങ്കേതിതത്തെ  വളരെ ഭദ്രമായി  സൂക്ഷിച്ചിരിക്കുന്നു  എന്നും പറയാം. അതും സിങ്കു  സൗണ്ടിന്റെ നീരാളി പിടിത്തവുമില്ലാതെ.!!!

ഭയാനകം , ഇതിൽ നിന്ന് ഒക്കെ മാറി നിൽക്കുന്ന സിനിമയാണ്. കാരണം ജയരാജ് തന്റെ സിനിമ വഴികൾ ഉറപ്പായും കണ്ട ഒരു സംവിധായകൻ ആണ്.  തകഴിയുടെ ഒന്നാം-രണ്ടാം ലോക മഹായുദ്ധകാലത്തെ കുട്ടനാടിന്റെ ജീവിത അവസ്ഥയെക്കുറിച്ചുള്ള  ആഖ്യാനം ഒരു മഹാനായ എഴുത്തുകാരനെ നടത്താൻ ആകൂ. അത് പോലെ തന്നെ അതിനെ ഉൾക്കൊണ്ട് സിനിമയുടെ ഭാഷ യിൽ പുനർജനിപ്പിക്കാൻ ഒരു ഇരുത്തം വന്ന സംവിധായകനെ കഴിയൂ.  അത് ജയരാജന് എല്ലാ അർത്ഥത്തിലും കഴിഞ്ഞു. പക്ഷെ  മറ്റു പല സംവിധായകരെപോലെ തകഴിയുടെ  കഥയ്ക്ക് അപ്പുറം മറ്റൊരു ഭാഷ്യം , സിനിമയുടേതായ ഭാഷ്യം കൊടുക്കുവാൻ കഴിഞ്ഞോ എന്ന് പരിശോധിക്കേണ്ടത് തന്നെ ആണ്.  പക്ഷെ  അവലംബ കൃതികളിൽ കാണുന്ന ഒരു സത്യസന്ധത , എഴുത്തുകാരനോട് നീതി പുലർത്താനുള്ള വ്യഗ്രത ജയരാജ് കാണിക്കുന്നുണ്ട്. അത് തന്നെ ആണ് അദ്ദേഹത്തിനെ ദേശീയ സംവിധായകനുള്ള ബഹുമതി ലഭിക്കുവാനുള്ള കാരണവും. സിങ്ക് സൗണ്ട് നീരാളി ഈ സിനിമയിൽ ഇല്ല എന്ന് പറയേണ്ടിവരും,  വെള്ളക്കെട്ടുകൾ ഒട്ടേറെ ഉണ്ടായിട്ടും.


"അതിശയങ്ങളുടെ വേനൽ"   എന്ന സിനിമയും ഒരു നല്ല സിനിമക്കു  വേണ്ട എല്ലാ പരിവേഷവും തന്നിട്ട് എങ്ങു മെത്താതെ നിൽക്കുന്നു.  ടീനേജിലേക്കു പ്രവേശിക്കുന്ന ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ, തന്റെ വീട്ടിലെ മുതിർന്ന പെൺകുട്ടിയുടെ സോഷ്യൽ മീഡിയ  പരിപാടികളുമായി കൂട്ടിക്കെട്ടി ഒരു മാനസിക പ്രശനത്തിലേക്കു കുട്ടിയെ കൊണ്ട് പോകുന്നു. അവിടെയും സംവിധായകൻ നമ്മളെ എവിടേക്കു കൊണ്ടുപോകുന്നു എന്ന സംശയം പലയിടത്തും നൽകുന്നു. ഒരു നല്ല സിനിമയ്ക്കു വേണ്ട കഥയുടെ, ആഖ്യാനത്തിന്റെ  നേർ രേഖ എവിടെയോ വഴി തെറ്റി പോയിരിക്കുന്നു എന്ന് തോന്നുന്നു.  ഭാഗ്യം സിങ്ക് സൗണ്ട് ഈ സിനിമയിൽ ഒരു പ്രശ്‌നമേ അല്ല.
മിക്ക സിനിമകളിലും  ജീവിതത്തെ  പച്ചയായി, ‘ജനകീയമായി’ കാണിച്ചിരിക്കുന്നു, എന്ന് കേൾക്കുന്നു .അവിടെയാണ്, നല്ല സിനിമ എന്ന് കേട്ട്, കാണുവാൻ പോയവർക്ക്‌  ‘സിനിമ’ –സംവിധായകന്‍റെ സിനിമ -പച്ച ജീവിതത്തിനപ്പുറം എവിടെ എന്ന ചോദ്യം ചോദിക്കേണ്ടിവരുന്നത്. പച്ചജീവിതം കാണിച്ച് എന്താണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്?. അതിന്‍റെ ഉത്തരം നാം തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, മേല്പറഞ്ഞ മിക്ക സിനിമകളിലും. ഇത് ഒട്ടേറെ ഘോഷിക്ക പെട്ട  "കമ്മട്ടിപ്പാടം " എന്ന സിനിമയിലും നാം കണ്ടതാണ് .  കുറെ പച്ച ജീവിതങ്ങൾനോ, വയലൻസ് ആണോ ആ സിനിമ ആഘോഷിക്കുന്നത്  ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

ലത്തീൻ കത്തോലിക്കരുടെ കഥ പറയുന്ന, ആദ്യ കലാസൃഷ്ടിയല്ല അല്ല ഈ.മ.യൗ. അവരുടെ ജീവിതത്തെ ‘പച്ചയായി’ കാണിക്കുന്നു എന്നാണ് ഒരു അവകാശവാദം. ഒരു ആകസ്മിക മരണത്തിലെ ദുരൂഹതകളിലൂടെ, നേർത്ത കഥാതന്തുവിനെ വികസിപ്പിച്ച്, എവിടെ, എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിയാതെ, ഒരു അടികലശലിലും, അതുണ്ടാക്കുന്ന നാടകീയതയിലും എത്തിക്കുന്ന സിനിമ. ഈ നാടകീയ രംഗങ്ങൾ എല്ലാം കണ്ടു കഴിഞ്ഞ്, സ്വീഡിഷ് ചലച്ചിത്രകാരൻ ബെർഗ്മാന്‍റെ സിനിമകളിൽ നാം കണ്ടത് പോലെ ( അത് തന്നെ എന്ന് സംവിധായകനും പറയുന്നു)  . അതിനെ ചില " നസ്രാണിയുടെ, മരണാന്തരം ഉള്ള, അക്കരെയെ പറ്റിയുള്ള സങ്കല്പങ്ങൾ" സിനിമയുടെ കഥ കഴിഞ്ഞിട്ടും ഏച്ചു കെട്ടി വെച്ചിരിക്കുന്നു. അതും വളരെ കൃത്രിമമായി, ഞാൻ ബെർഗ്മാന്റെ  സിനിമ കണ്ടിട്ടുണ്ട് എന്ന മട്ടിൽ.
ഇതാണ് ലോക സിനിമ സി ഡി വീട്ടിലിരുന്നു കാണുന്നവർക്കുള്ള പ്രശ്നം. ഒരുതരം കെന്‍റക്കി ഫ്രൈഡ് ചിക്കൻ രുചി , നല്ല, വറുത്തരച്ച കോഴിക്കറിയുടേതല്ല. അതായത് നമ്മുടെ ആസ്വാദന ക്ഷമതയുടെ മുകളിൽ അടിച്ചേല്പ്പിക്കപെട്ട എന്തോ ഒന്ന് പോലെ, കൃത്രിമം. തികച്ചും അമച്വർ ചുവയുള്ള അവസാന ഭാഗം, വലിച്ചു മുറുക്കി കെട്ടി വെച്ചിരിക്കുന്നു. തുടക്കമാകട്ടെ, മരിച്ച കഥാപാത്രം മനസ്സിൽ കണ്ടത് പോലുള്ള ഒരു ശവഘോഷയാത്രയും. രണ്ടും മോരും മുതിരയും പോലെ ചേരാതെ നിൽക്കുന്നു. ഇതേ പ്രശനം 20  വര്ഷം  ആണ്ടു  തോറും കൊണ്ടാടപ്പെടുന്ന കേരളം അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലിലെ  സിനിമകൾ കണ്ടു , സിനിമ തലയ്ക്കു   പിടിച്ചു സിനിമയെടുക്കവരി ലും കണ്ടു  വരുന്നു.  ഇതിനു  സാഹിത്യപരമായി പറയുകയാണെകിൽ. ഒരു തരം  നിയോ-ലിറ്ററേറ്റ് അവസ്ഥ,ഇത് ഇ മായുടെ മാത്രം പ്രശനമല്ലഒരേ തലത്തിൽ സിനിമ എടുക്കുന്ന , അതായതു, പല മാനസിക തലത്തിൽ വ്യവഹരിക്കുന്ന സിനിമ നല്ല സിനിമ പ്രേക്ഷകരെ മുന്നിൽ കാണാതെ, അതിനനുസരിച്ചു പല തലങ്ങളിൽ തങ്ങളുടെ ആഖ്യാനം നടത്താത്ത സിനിമ രചയിതാക്കളുടെ പ്രശ്‌നമാണ് . മൂന്ന് തലമുറകളുടെ കഥ പറയുന്ന അടൂരിന്റെ"പിന്നെയിലെ" നൂറു വര്ഷം പഴക്കമുള്ള വീടിന്റെ പ്രസക്തി പോലുള്ള ഒരു തലങ്ങളെ പറ്റിയുള്ള   അവബോധം ഉണ്ടാകണമെങ്കിൽ, അതിനു ടെലിവിഷന്റെ റീലിറ്റിക്കു അപ്പുറം ചിന്തിക്കുവാനും കാണുവാനുമുള്ള സംവേദന ക്ഷമത വേണ്ടി വരും. അവൈടെയാണ് നല്ല സിനിമയും, നല്ലതു എന്ന് പറയപെടുന്നതുമായുള്ള വഴിത്തിരിവ്. ഈ വഴിത്തിരിവ്  സ്വയം അറിയേണ്ടവരാണ് നല്ല സിനിമ രെചിതാക്കൾ.  അവർ അത് അറിയാത്തിടത്തോളം, അവരും അവരുടെ സിനിമയിലും വഴികൾ തേടിക്കൊണ്ടേ ഇരിക്കും. അതല്ലേ ഇന്നത്തെ യുവ സിനിമകാരുടെ പ്രശനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലോക സിനിമകൾ കാണുന്നത് നല്ലതു തന്നെ ആണ്. അതിന്റെ കൂടെ നമ്മുടെ സാഹിത്യ കല പാരമ്പര്യങ്ങളിലൂടെ  ലോക സിനിമകളെ നോക്കി കണ്ടെണ്ട ഒരു വീക്ഷണം ഏതു നല്ല സിനിമാക്കാരനും അത്യാവശ്യം വേണ്ടത് ആണ്.  അതിനു , തനതു കല രംഗവുമായി ആഴത്തിലുള്ള  ഒരു ബന്ധം ആവശ്യമാണ്. അതാണ്  മലയാള സിനിമയെ ദേശീയവും, അന്തർ ദേ ശീയവുമാക്കിയ, അടൂരും, അരവിന്ദനും , ജോണും ചെയ്തത്. ലോക സിനിമകളിലൂടെ വികസിച്ചു വന്ന സിനിമയുടെ വ്യാകരണത്തെ സ്വന്തമാക്കി, മലയാളിയുടെ  അവസ്ഥാ  വിശേഷങ്ങലെ, കലാപരമായി പ്രതിപാദിക്ക വഴി അവർ ഒരേ സമയം, കേരളത്തിലും, ദേശീയമായും, അന്തർ ദേശീയവുമായ ഒരു അവബോധം  സൃഷ്ടിച്ചെടുത്തു.

ഇത് ഇന്നത്തെ യുവ സംവിധായകരിൽ എത്ര പേരിൽ ഉണ്ട് എന്ന്  പരിശോധിക്കപെടെന്താട് തന്നെ ആണ്. ഈ പരിശോധന ഒരു ബ)ഹിക ഇടപെടലുകൾ ഇല്ലാതെ നടത്തുമ്പോൾ ആണ് മലയാള നല്ല സിനിമ എങ്ങോട്ടു എന്ന്  നാം ശരിക്കും മനസികളാക്കുന്നതു . അവിടെയാണ്  ഈ പറഞ്ഞ മിക്ക സിനിമക്‌ളും , മലയാള സിനിമയുടെ മുന്നോട്ടുള്ള  കുതിപ്പിനെ ആകുലമായി കേണേണ്ട അവസ്ഥയിലേക്ക് കൊണ്ട് പോകുന്നതും .
2 comments:

  1. Well written It is high time to drop thundering typhoonic dialogues and concentrate on poetic and symbolic visuals

    ReplyDelete